കിഴക്കേ കോട്ടയില്‍ വന്‍ തീപിടുത്തം: അഞ്ച് കടകള്‍ പൂര്‍ണമായും കത്തി നശിച്ചു; ആളപായമില്ല

കിഴക്കേ കോട്ടയില്‍ വന്‍ തീപിടുത്തം: അഞ്ച് കടകള്‍ പൂര്‍ണമായും കത്തി നശിച്ചു; ആളപായമില്ല

തിരുവനന്തപുരം: കിഴക്കേകോട്ട വെയ്റ്റിങ് ഷെഡിന്റെ സമീപത്ത് വന്‍ തീപിടുത്തം. അഞ്ച് കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. തീയണയ്ക്കുന്നതിനായി ഫയര്‍ ഫോഴ്‌സും പൊലീസും ഊര്‍ജിതമായ ശ്രമങ്ങള്‍ നടത്തുകയാണ്. ഹോട്ടലില്‍ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ഗ്യാസ് പൊട്ടിത്തെറിച്ചതിന് റിപോര്‍ട്ടുകള്‍ ഉണ്ടെകിലും സ്ഥിരീകരണമില്ല. ഇതുവരെ ആളപായങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫയര്‍ ഫോഴ്സിനൊപ്പം നഗരത്തിലെ ചുമട്ട് തൊഴിലാളികളും തീ പിടുത്തം നിയന്ത്രിക്കാന്‍ മുന്‍ നിരയിലുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് സമീപത്തെ കടകളിലെ ഗ്യാസ് സിലിണ്ടറുകള്‍ വേഗത്തില്‍ നീക്കം ചെയ്തത് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കാരണമായി. കൂടുതല്‍ കടകളിലേക്ക് തീ പടര്‍ന്നത് പുക രൂക്ഷമാക്കിയത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. തിരുവനതപുരം നഗരത്തില്‍ ഏറ്റവും അധികം ആളുകളുള്ള പ്രദേശങ്ങളില്‍ ഒന്നാണ് കിഴക്കേകോട്ട.

പ്രദേശത്തെ തീ ഏതാണ്ട് നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ധാരാളം കെട്ടിടങ്ങള്‍ തിങ്ങി നിറഞ്ഞ പ്രദേശമായതിനാല്‍ തന്നെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നിട്ടുണ്ടോ എന്ന് അധികൃതര്‍ പരിശോധിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.