സില്‍വര്‍ ലൈന്‍ അധ്യായം അടഞ്ഞിട്ടില്ല; പ്രതീക്ഷ നല്‍കി കേന്ദ്ര റെയില്‍വേ മന്ത്രി

സില്‍വര്‍ ലൈന്‍ അധ്യായം അടഞ്ഞിട്ടില്ല; പ്രതീക്ഷ നല്‍കി കേന്ദ്ര റെയില്‍വേ മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അടഞ്ഞ അധ്യായമാണെന്ന് ആര് പറഞ്ഞു എന്ന് ചോദിച്ച കേന്ദ്ര മന്ത്രി ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി വൈകാതെ ചര്‍ച്ച നടത്തുമെന്നും വിശദീകരിച്ചു.

കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്‌സ്പ്രസിന്റെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കേന്ദ്ര സഹമന്ത്രി വി.മുരളീധരനും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

പദ്ധതിക്ക് 2019 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഡിപിആറിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി നിലവില്‍ പദ്ധതിക്ക് അംഗീകാരം നല്‍കാനാകില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി തന്നെ പാര്‍ലമെന്റില്‍ നിലപാടെടുത്തു. സംസ്ഥാനം നല്‍കിയ ഡിപിആര്‍ പൂര്‍ണമല്ലെന്നും സാങ്കേതികമായി പ്രായോഗികമാണോ എന്ന വിവരങ്ങള്‍ കിട്ടിയിട്ടില്ലെന്നുമായിരുന്നു അന്ന് റെയില്‍മന്ത്രി വിശദീകരിച്ചത്.

'സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കാന്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും ലഭിക്കേണ്ടതുണ്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടും പരിഗണിക്കേണ്ടതുണ്ട്. ഈ രണ്ട് റിപ്പോര്‍ട്ടുകളും കൂടി സമര്‍പ്പിക്കാന്‍ നോഡല്‍ ഏജന്‍സിയായ കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്' എന്നായിരുന്നു കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചത്.

കേന്ദ്രം ആവശ്യപ്പെട്ട പഠന റിപ്പോര്‍ട്ടുകളും പ്രായോഗികമായ ഡിപിആറും നല്‍കിയാല്‍ പദ്ധതിക്ക് അനുമതി ഉണ്ടാകുമെന്ന് അന്നേ റെയില്‍വേ മന്ത്രി സൂചന നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികെയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.