ബംഗളൂരു; കർണ്ണാടകയിൽ യുവമോർച്ച നേതാവ് കൊല്ലപ്പെട്ടു. യുവമോർച്ച ധാർവാഡ് യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രവീൺ കമ്മാറിനെയാണ് കുത്തിക്കൊന്നത്.
ധാർവാഡിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്രവീണിനെ സംഘം ചേർന്നാണ് ആക്രമിച്ചത്. ഉടൻ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എസ്ഡിഎം മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഉത്സവത്തോടനുബന്ധിച്ച് പ്രസാദ വിതരണത്തിനിടെ രണ്ടു ഗ്രൂപ്പുകൾ ചേരിതിരിഞ്ഞ് ആക്രമണം നടത്തിയിരുന്നു. ഇതിൽ ഇടപെട്ട പ്രവീണിനെ മിനിറ്റുകൾക്കകം അക്രമി സംഘം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
രാഷ്ട്രീയ എതിരാളികളാണ് ഇതിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. പ്രവീൺ കമ്മാറിനെ കൊലപ്പെടുത്തിയവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ബിജെപി ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.