എഐ ക്യാമറകള്‍ വരുന്നതില്‍ ആശങ്കവേണ്ട : ഗതാഗത കമ്മീഷണര്‍

എഐ ക്യാമറകള്‍ വരുന്നതില്‍ ആശങ്കവേണ്ട : ഗതാഗത കമ്മീഷണര്‍

നിരത്തിലെ അപകട മരണം 20 ശതമാനം കുറക്കുകയാണ് പ്രധാന ലക്ഷ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകള്‍ വരുന്നതില്‍ ആശങ്കവേണ്ടെന്നും നിയമം ലംഘിക്കാതിരുന്നാല്‍ മതിയെന്നും ഗതാഗത കമ്മീഷണര്‍ എസ്.ശ്രീജിത്ത്. നിരത്തിലുണ്ടാവുന്ന അപകടമരണനിരക്ക് 20 ശതമാനം കുറയ്ക്കുവാനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണ് മോട്ടോര്‍ വാഹന വകുപ്പ് ലക്ഷ്യം വെക്കുന്നത്.

ഇതിനായി സംസ്ഥാനത്താകെ 726 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഗതാഗത നിയമം ലംഘിക്കുന്നവരെ പിടികൂടാനായി സംസ്ഥാനത്ത് നാളെ മുതലാണ് എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങുക.തുടര്‍ച്ചായി പിഴ അടയ്ക്കാത്ത വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനാണ് വകുപ്പിന്റെ തീരുമാനം. അനധികൃത പാര്‍ക്കിംങ് കണ്ടെത്താന്‍ 25 ക്യാമറകളും അമിതവേഗം കണ്ടെത്താന്‍ നാലു ക്യാമറകള്‍ക്ക് പുറമേ വാഹനങ്ങളുടെ രൂപമാറ്റം, അമിത ശബ്ദം എന്നിവയും ക്യാമറകള്‍ കണ്ടെത്തും.

കാറിന്റെ മുന്‍വശത്തിരുന്ന് സീറ്റ് ബെല്‍റ്റ് ഇല്ലാതെ ഗര്‍ഭിണികള്‍ യാത്ര നടത്തിയാലും പിഴ ഈടാക്കുമെന്നും കാറിന്റെ പുറകില്‍ ഉള്ളവര്‍ക്കൊപ്പമായിരിക്കണം കൈക്കുഞ്ഞുങ്ങളെന്നും കമ്മീഷണര്‍ പറഞ്ഞു. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അപകടം ഉണ്ടാക്കി നിര്‍ത്താതെ പോകല്‍ എന്നിവ പിടിക്കാന്‍ 675 ക്യാമറകളും സിഗ്‌നല്‍ ലംഘിച്ച് പോയി കഴിഞ്ഞാല്‍ പിടികൂടാന്‍ 18 ക്യാമറകളാണ് ഉള്ളത്.

ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ഇല്ലെങ്കില്‍ 500 രൂപയാണ് പിഴ. അമിതവേഗത്തിന് 1500 രൂപയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗിന് 2000 രൂപയും അനധികൃത പാര്‍ക്കിംങിന് 250 രൂപയും പിന്‍സീറ്റില്‍ ഹെല്‍മെറ്റ് ഇല്ലെങ്കില്‍ 500 രൂപയും മൂന്ന് പേരുടെ ബൈക്ക് യാത്രയ്ക്ക് 1000 രൂപയുമാണ് പിഴയെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.