അഹമ്മദാബാദ്: 2002 ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് നടന്ന നരോദഗാം കൂട്ടക്കൊല കേസില്‍ വ്യാഴാഴ്ച്ച വിധി പ്രഖ്യാപിച്ചേക്കും. 11 പേര്‍ കൊല്ലപ്പെട്ട കേസില്‍ ഗുജറാത്ത് മുന്‍മന്ത്രിയും ബിജെപി നേതാവുമായ മായ കൊട്‌നാനി, ബജ്‌റംഗ്ദള്‍ നേതാവ് ബാബു ബജ്‌റംഗി എന്നിവര്‍ ഉള്‍പ്പെടെ 86 പേരാണ് പ്രതികള്‍.
ഇതില്‍ 18 പേര്‍ വിചാരണ വേളയില്‍ മരിച്ചു. ബാക്കി 68 പ്രതികളുടെ വിധിയാണ് പ്രത്യേക അന്വേഷണ ഏജന്‍സിയുടെ പ്രത്യേക കോടതി ജഡ്ജി എസ്.കെ. ബക്‌സ് പ്രസ്താവിക്കുക.
2002 ഫെബ്രുവരി 28 ന് ഗോധ്ര ട്രെയിനിന് അഞ്ജാതര്‍ തീവെച്ച സംഭവത്തില്‍ 58 കര്‍സേവകര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിറകെ ബജ്‌റംഗ് ദള്‍ ഉള്‍പ്പെടെയുള്ള തീവ്ര ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദിനിടെയാണ് അഹമ്മദാബാദിലെ നരോദഗാം നഗരത്തില്‍ കൂട്ടക്കൊല അരങ്ങേറിയത്.
2002 ല്‍ നടന്ന സംഭവത്തില്‍ എട്ട് വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിച്ചത്. 13 വര്‍ഷത്തിനിടെ ആറ് ജഡ്ജിമാര്‍ വാദം കേട്ടു. 187 സാക്ഷികളെയും 57 ദൃക്‌സാക്ഷികളെയും വിസ്തരിച്ച കേസില്‍ സുരേഷ് ഷാ ആയിരുന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.