ചെന്നൈ: ദളിത് ക്രൈസ്തവര്‍ക്ക് എസ്സി (ഷെഡ്യൂള്‍ഡ് കാസ്റ്റ്) ആനുകൂല്യം നല്കാന് പ്രമേയം പാസാക്കി തമിഴ്നാട് സര്‍ക്കാര്‍. പട്ടികജാതിയിൽ നിന്നു ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവർക്ക് പട്ടിക ജാതിക്കാർക്ക് തുല്യമായ ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി.
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതു മൂലം എസ്സി വിഭാഗക്കാർക്കുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് ശരിയല്ല. സംവരണാനുകൂല്യം ലഭിക്കുകയാണെങ്കിൽ ഇവർക്കു സാമൂഹിക ഉന്നതി ലഭിക്കും. ഏതെങ്കിലും ഒരു മതത്തിലേക്ക് പരിവർത്തനം ചെയ്തതുമൂലം ആനുകൂല്യം നിഷേധിക്കുന്നത് ശരിയല്ല. ഏതൊരു മതം തിരഞ്ഞെടുക്കാനും പൗരന്മർക്ക് അവകാശമുണ്ട്. മതത്തിന്റെ പേരിൽ സംവരണം നിഷേധിക്കുന്നത് അനീതിയാണ്- സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു.
ബിജെപി അംഗങ്ങളുടെ പ്രതിഷേധത്തിനും സഭാ ബഹിഷ്കരണത്തിനുമിടെ മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്ര സർക്കാർ പാർലമെന്റിൽ ഭരണഘടന ഭേദഗതി നടത്തി, ദളിത് ക്രൈസ്തവർക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണാനുകൂല്യം നൽകണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പട്ടികജാതിയിൽനിന്നു ഹിന്ദു, ബുദ്ധ, സിക്ക് അല്ലാതെ മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവർക്ക് പട്ടിജാതിക്കാർക്കുള്ള ആനുകൂല്യം നൽകണമോയെന്നു പഠിക്കുന്നതിനായി റിട്ട. ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ മൂന്നംഗ കമ്മീഷനെ കേന്ദ്ര സർക്കാർ 2022 ഒക്ടോബറിൽ നിയമിച്ചിരുന്നു. രണ്ടു വർഷത്തിനുള്ളിൽ കമ്മീഷൻ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.