സ്ത്രീ പീഡനങ്ങള്‍ക്ക് തൂക്ക് കയര്‍; മഹാരാഷ്ട്രയില്‍ പുതിയ നിയമം വരുന്നു

സ്ത്രീ പീഡനങ്ങള്‍ക്ക് തൂക്ക് കയര്‍; മഹാരാഷ്ട്രയില്‍ പുതിയ നിയമം  വരുന്നു

മുംബൈ: സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് വധശിക്ഷ വരെ നല്‍കുന്ന നിയമം പാസാക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. 'ശക്തി നിയമം' എന്ന് പേരിട്ടിരിക്കുന്ന ഇതിന്റെ കരട് രൂപരേഖ മന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞു. നിയമം വൈകാതെ നിയമസഭയില്‍ അവതരിപ്പിച്ച് അംഗീകാരം നേടും.

ആന്ധ്രയിലെ ദിശാ നിയമത്തിന് സമാനമാണ് ഥക്തി നിയമത്തിലെ വ്യവസ്ഥകള്‍. അതിക്രമങ്ങള്‍ക്ക് മേലുള്ള അന്വേഷണം 15 ദിവസത്തിനകം പൂര്‍ത്തിയാക്കി ഒരുമാസം കൊണ്ട് വിചാരണ തുടങ്ങുന്ന വിധമാണ് നിയമ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. അതിവേഗത്തില്‍ വിചാരണ നടത്താന്‍ കോടതികളും സ്ഥാപിക്കും.

ശക്തി നിയമം ഫലപ്രദമാക്കാനായി ഐപിസി, സിആര്‍പിസി, പോക്സോ ആക്ടുകളില്‍ ആവശ്യമെങ്കില്‍ ഭേദഗതി വരുത്താനും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.