ന്യൂഡല്‍ഹി: സംസ്ഥാനത്ത് വീണ്ടും കോവിഡ് സമൂഹവ്യാപനം. ആകെ കോവിഡ് പരിശോധനയില്‍ എത്ര ശതമാനം പേര്‍ പോസിറ്റീവായി എന്നു സൂചിപ്പിക്കുന്ന കോവിഡ് സ്ഥിരീകരണ നിരക്കില്‍ (ടിപിആര്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) കേരളം അപകടകരമായ നിലയിലെത്തി.
രോഗതീവ്രതയിലോ ആശുപത്രിയിലാകുന്നവരുടെ എണ്ണത്തിലോ വര്‍ധനയില്ലെങ്കിലും 19ന് അവസാനിച്ച ആഴ്ചയില്‍, സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ടിപിആര്‍ 20 ശതമാനത്തില്‍ കൂടുതലാണ്. ഏറ്റവുമധികം എറണാകുളം ജില്ലയിലാണ്: 35%. കുറവ് ആലപ്പുഴയിലും: 20%. സംസ്ഥാനത്തെ ആകെ ടിപിആര്‍: 28.25%.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായപ്രകാരം ടിപിആര്‍ 5 ശതമാനത്തില്‍ താഴെയാകുമ്പോഴേ സ്ഥിതി നിയന്ത്രണവിധേയമാകൂ. 10 ശതമാനത്തില്‍ കൂടുതല്ലെങ്കില്‍ സമൂഹവ്യാപന സൂചനയാണ്. ഇന്ത്യയിലിപ്പോഴും ടിപിആര്‍ 5.5% ആണെന്നിരിക്കെയാണ് കേരളത്തിലിത് 28.25% ആയി വര്‍ധിച്ചത്. രാജ്യത്ത് ഡല്‍ഹി കഴിഞ്ഞാല്‍ ഏറ്റവുമധികം ടിപിആര്‍ കേരളത്തിലാണ്.
സംസ്ഥാനത്തെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് ജാഗ്രതയും മുന്‍കരുതല്‍ നടപടിയും ആവശ്യപ്പെട്ട് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ കേരള ആരോഗ്യവകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിനു കഴിഞ്ഞദിവസം കത്തു നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.