പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങൾ; ഡിവൈഎഫ്‌ഐയുടെ യങ് ഇന്ത്യ കാമ്പയിന് തുടക്കം

പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങൾ; ഡിവൈഎഫ്‌ഐയുടെ യങ് ഇന്ത്യ കാമ്പയിന് തുടക്കം

തിരുവനന്തപുരം: കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങൾ ഉന്നയിച്ചു കെണ്ടുള്ള ഡിവൈഎഫ്ഐയുടെ യങ് ഇന്ത്യ കാമ്പയിന് തിരുവനന്തപുരത്ത് തുടക്കമായി. എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. 

കേരളത്തെ കുറിച്ച് പ്രധാനമന്ത്രി ഇനിയും ഒരുപാട് അറിയാനുണ്ടെന്നും ഇടക്കെങ്കിലും കേരളം സന്ദർശിക്കണമെന്നും ഇ.പി ജയരാജൻ പറഞ്ഞു. വന്ദേഭാരത് കേരളത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കില്ലെന്നും അതൊരു സാധാരണ തീവണ്ടിയുടെ നിലവാരമേ ഉള്ളു എന്നും ജയരാജൻ വിമർശിച്ചു.

തൊഴിലില്ലായ്മ, കർഷക നിയമങ്ങൾ, വിലക്കയറ്റം, രാജ്യത്തെ പട്ടിണി,സ്വക്വര്യവത്കരണം, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തിയാണ് ഡിവൈഎഫ്ഐയുടെ ചോദ്യങ്ങൾ. സംഘടനയുടെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും ഇന്നും നാളെയും പരിപാടികൾ സംഘടിപ്പക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.