സിഡ്നി: അമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ആദരവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് ഇനി അറിയപ്പെടുന്നത് സച്ചിന്റെയും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെയും പേരിലായിരിക്കും. 'ബ്രയാന്‍ ലാറ-സച്ചിന്‍ ടെണ്ടുല്‍ക്കര്‍' ഗേറ്റ് ക്രിക്കറ്റ് ഓസ്ട്രേലിയ അധികൃതര്‍ അനാച്ഛാദനം ചെയ്തു.
മെമ്പേഴ്‌സ് പവലിയന്റെ എവേ ഡ്രസിംഗ് റൂമിനും നോബിള്‍ ബ്രാഡ്മാന്‍ മെസഞ്ചര്‍ സ്റ്റാന്‍ഡിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ലാറ-ടെണ്ടുല്‍ക്കര്‍ ഗേറ്റ്‌സ് വഴിയാണ് ക്രിക്കറ്റ് താരങ്ങള്‍ ഇനി മുതല്‍ മൈതാനത്തെത്തുക. ഇന്ത്യയ്ക്ക് പുറത്തുള്ള ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ പ്രിയമേറിയതാണ് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്. ക്രിക്കറ്റ് താരങ്ങള്‍ കടന്നുപോകുന്ന ഗേറ്റിന് തന്റെ പേര് നല്‍കിയത് വലിയ ബഹുമതിയാണെന്ന് സച്ചിന്‍ പറഞ്ഞു. ഈ പ്രത്യേക ദിനത്തില്‍ വലിയ ബഹുമതി നല്‍കിയ എസ്സിജിയിലെ ടീമിനും ഓസ്ട്രേലിയയ്ക്കും നന്ദി പറയുന്നതായും സച്ചിന്‍ വ്യക്തമാക്കി.
'ഇന്ത്യയ്ക്ക് പുറത്ത് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗ്രൗണ്ടാണ് സിഡ്‌നിയിലേത്. സിഡ്‌നിയില്‍ നിരവധി അവിസ്മരണീയമായ ഓര്‍മ്മകള്‍ എനിക്കുണ്ട്. 1991-92 ലെ എന്റെ ആദ്യ ഓസ്‌ട്രേലിയന്‍ ടൂം മുതല്‍ തുടങ്ങുന്നതാണ് ഈ ഓര്‍മ്മകള്‍'- സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് പുറത്തുവിട്ട സച്ചിന്റെ പ്രസ്താവനയില്‍ പറയുന്നു.
സച്ചിന്റെ 50-ാമത് ജന്മദിനവും സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ 277 റണ്‍സ് നേടിയ ലാറയുടെ ഇന്നിംഗ്സിന് 30 വര്‍ഷവും തികയുന്ന ദിനമാണ് ഏപ്രില്‍ 24. എസിജി, വെന്യൂസ് എന്‍എസ്ഡബ്ല്യു ചെയര്‍മാന്‍ റോഡ് മക്ജിയോച്ച് എഒ, സിഇഒ കെറി മാത്തര്‍, ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ നിക്ക് ഹോക്ലി എന്നിവര്‍ ചേര്‍ന്നാണ് ഗേറ്റുകള്‍ അനാച്ഛാദനം ചെയ്തത്. ലാറ-ടെണ്ടുല്‍ക്കര്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഫലകവും അവിടെ സ്ഥാപിച്ചിട്ടുണ്ട്.
സിഡ്‌നി ക്രിക്കറ്റ് ?ഗ്രൗണ്ടില്‍ സച്ചിന്‍ അഞ്ച് ടെസ്റ്റുകളാണ് കളിച്ചിട്ടുള്ളത്. 157 ശരാശരിയോടെ 785 റണ്‍സാണ് ഈ ?ഗ്രൗണ്ടില്‍ വച്ച് സച്ചിന്‍ അടിച്ചുകൂട്ടിയത്. ഇതില്‍ സച്ചിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറുകളില്‍ ഒന്നായ 241 അതില്‍ ഉള്‍പ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.