കൊച്ചി: പ്രധാനമന്ത്രി നേന്ദ്ര മോഡി ഇന്നലെ ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് എക്സ്പ്രസിന്റെ റെഗുലര്‍ സര്‍വീസിന് ഇന്ന് തുടക്കം. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ സര്‍വീസ്.
ഉച്ചയ്ക്ക് 2.30 ന് കാസര്‍കോഡ് നിന്ന് പുറപ്പെട്ട് രാത്രി 10.35 ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ എട്ട് മണിക്കൂര്‍ അഞ്ച് മിനിട്ടില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന തരത്തിലാണ് വന്ദേ ഭാരതിന്റെ റഗുലര്‍ സര്‍വീസ്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളിലാണ് വന്ദേഭാരതിന് സ്റ്റോപ്പുകളുള്ളത്. നാളെ ് സര്‍വീസ് ഉണ്ടാകില്ല.
കേരളത്തിന്റെ ആദ്യ വന്ദേ ഭാരത് ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്‌ളാഗ് ഓഫ് ചെയ്തതോടെ യാത്ര തുടങ്ങിയത്. പ്രത്യേകം ക്ഷണിക്കപ്പെട്ട യാത്രക്കാരുമായി ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കാണ് ആദ്യ യാത്ര നടത്തിയത്. തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളും മത സാമൂഹിക നേതാക്കളും താരങ്ങളും ആദ്യ യാത്രയില്‍ വന്ദേഭാരതിന്റെ ഭാഗമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.