നിരവധി രൂപമാറ്റ ശസ്ത്രക്രിയകള്‍ നടത്തിയ 22കാരനായ കനേഡിയന്‍ നടന്‍ മരിച്ചു

നിരവധി രൂപമാറ്റ ശസ്ത്രക്രിയകള്‍ നടത്തിയ 22കാരനായ കനേഡിയന്‍ നടന്‍ മരിച്ചു

കാനഡ: ബിടിഎസിന്റെ ഗായകന്‍ ജിമിന്റെ രൂപസാദൃശ്യം കൈവരിക്കാന്‍ 12 പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് വിധേയനായ കനേഡിയന്‍ നടന്‍ സെന്റ് വോണ്‍ കൊളൂച്ചി (22) മരിച്ചു. 2022 നവംബറില്‍ താടിയെല്ലില്‍ വെച്ച ഇംപ്ലാന്റുകള്‍ നീക്കം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം രാത്രി അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായിരുന്നതായി അടുത്ത വ്യത്തങ്ങള്‍ അറിയിച്ചു.

കോസ്മെറ്റിക് ശസ്ത്രക്രിയയെ തുടര്‍ന്ന് സങ്കീര്‍ണതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഈ മാസം 23ന് ദക്ഷിണ കൊറിയന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഇന്‍ട്യൂബേറ്റ് ചെയ്തിരുന്നു. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. താടിയെല്ല് ഇംപ്ലാന്റ് ശസ്ത്രക്രിയയില്‍ ഉള്‍പ്പെട്ടിരിക്കുന്ന അപകടങ്ങളെക്കുറിച്ച് നടന് അറിയാമായിരുന്നുവെന്നും എന്നാല്‍ തനിക്ക് രൂപമാറ്റം വരുത്തണമെന്നുള്ള തീരുമാനത്തെ തുടര്‍ന്നാണ് ചികിത്സയ്ക്ക് വിധേയനായതെന്നും വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുഖത്തിന്റെ രൂപമാറ്റത്തിനൊപ്പം മൂക്കിന്റെയും ചുണ്ടിന്റെയും ആകൃതിയുടെ മാറ്റത്തിനും, കണ്ണുമായി ബന്ധപ്പെട്ടുമുള്ള ചെറിയ മറ്റ് ശസ്ത്രക്രിയകള്‍ എന്നിവ ഉള്‍പ്പെടെ 12 കോസ്‌മെറ്റിക് ശസ്ത്രക്രിയകള്‍ക്കായി ഒരു കോടി എണ്‍പത് ലക്ഷം രൂപയിലധികം ചെലവഴിച്ചു. ആറ് അടി ഉയരമുണ്ടായിരുന്ന കൊളൂച്ചിക്ക് ശസ്ത്രക്രിയയ്ക്ക് മുമ്പ്, ഇരുണ്ട സുന്ദരമായ മുടിയും നീല കണ്ണുകളുമുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.