ഓൺലൈൻ തീവ്രവാദത്തിനെതിരെ പോരാടാൻ ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ഹാർവാർഡ് സർവകലാശാലയിൽ ചേരുന്നു

ഓൺലൈൻ തീവ്രവാദത്തിനെതിരെ പോരാടാൻ ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ഹാർവാർഡ് സർവകലാശാലയിൽ ചേരുന്നു

മാഞ്ചസ്റ്റർ: ഹാർവാർഡ് സർവകലാശാലയിൽ താൽക്കാലികമായി ചേരാനൊരുങ്ങി മുൻ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ. ഈ വർഷം അവസാനം ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് യൂണിവഴ്സിറ്റിയിലെ കെന്നഡി സ്കൂൾ ഡീൻ ഡഗ്ലസ് എൽമെൻഡോർഫ് അറിയിച്ചു.

ശക്തവും ധീരവുമായ രാഷ്ട്രീയ നേതൃത്വത്തെ ജസീന്ത ആർഡേൺ ലോകത്തിന് കാണിച്ചു കൊടുത്തു. ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് സുപ്രധാന ഉൾക്കാഴ്ചകൾ കൈവരിക്കാനും, എല്ലാ തലങ്ങളിലുമുള്ള നേതാക്കൾ അഭിമുഖീകരിക്കുന്ന പൊതു നയ തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള പ്രശ്നങ്ങൾ മനസിലാക്കാനും മുൻ പ്രധാനമന്ത്രിയുടെ സാന്നിധ്യം ഉപകരിക്കുമെന്ന് എൽമെൻഡോർഫ് പ്രസ്താവനയിലൂടെ പറഞ്ഞു,

2017 ൽ പ്രധാനമന്ത്രിയാകുമ്പോൾ 37 വയസ്സ് മാത്രമുള്ള ജസീന്ത ആർഡെർൺ ജനുവരിയിൽ സ്ഥാനം രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചപ്പോൾ അത് ലോകം മുഴുവൻ അമ്പരപ്പുളവാക്കി. കൊറോണ വൈറസ് കൈകാര്യം ചെയ്യുന്നതുൾപ്പെടെ നിരവധി രാഷ്ട്രീയ പ്രശ്നങ്ങൾ ജസീന്ദ അഭിമുഖീകരിച്ചിരുന്നു, ഇത് തുടക്കത്തിൽ പരക്കെ പ്രശംസിക്കപ്പെട്ടിരുന്നുവെങ്കിലും പിന്നീട് പലതരം വിമർശനത്തിനും ഇരയായി.

തന്റെ അനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ മാത്രമല്ല, പഠിക്കാനുള്ള അവസരമായാണ് യൂണിവേഴ്സിറ്റിയിൽ ചേരുന്നതിനെ കാണുന്നത്. അടുത്ത തലമുറയിലെ നേതാക്കളെ ശരിയായി പിന്തുണക്കാൻ കിട്ടുന്ന അവസരത്തിന് സന്തോഷമുണ്ടെന്നും ജസീന്ത പറഞ്ഞു.

2019-ൽ ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ രണ്ട് മുസ്ലീം പള്ളികളിൽ 51 പേരെ കൊലപ്പെടുത്തിയതിന് ശേഷം അത് തീവ്രവാദികൾ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത് വലിയ വിവാദമായിരുന്നു. അതിനുശേഷം തീവ്രവാദവും അക്രമാസക്തവുമായ എല്ലാ കാര്യങ്ങളും ഓൺലൈനിൽ നിന്ന് ഇല്ലാതാക്കാൻ പല പദ്ധതികൾക്കും ഞങ്ങൾ രൂപം കൊടുത്തിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ്, ബ്രിട്ടൻ, ജർമ്മനി, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെ 50-ലധികം രാജ്യങ്ങളും ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റാ, ആമസോൺ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, യൂട്യൂബ്, സൂം, ട്വിറ്റർ തുടങ്ങിയ സാങ്കേതിക കമ്പനികളും ഓൺലൈൻ തീവ്രവാദം ഇല്ലാതാക്കാനുള്ള ഈ സംരംഭത്തിൽ ഞങ്ങളോ‍ൊപ്പം ചേർന്നെന്നും ജസീന്ദ കൂട്ടിച്ചേർത്തു.

ഓൺ‌ലൈനിൽ അക്രമാസക്തമായ തീവ്രവാദത്തെ ഇല്ലാതാക്കാനായി വികസിപ്പിച്ചെടുത്ത ഫെലോഷിപ്പ് സെന്ററിനോടൊപ്പം സഹകരിച്ച് പ്രവർത്തിക്കാനുള്ള അവസരം മുതൽക്കൂട്ടാവും. ഫെലോഷിപ്പുകൾക്ക് ശേഷം ന്യൂസിലൻഡിലേക്ക് മടങ്ങുമെന്നും മിസ് ആർഡേൺ പറഞ്ഞു. 2023-ലെ ആഞ്ചെലോപൗലോസ് ഗ്ലോബൽ പബ്ലിക് ലീഡേഴ്‌സ് ഫെലോ ആയും, സെന്റർ ഫോർ പബ്ലിക് ലീഡർഷിപ്പിൽ ഹൗസർ ലീഡറായും ജസീന്ത ആർഡേൺ പ്രവർത്തിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.