ന്യൂഡൽഹി: വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിർബന്ധമാക്കിയ വിധിയിൽ ഇളവ് നൽകി സുപ്രീംകോടതി. കരട് വിജ്ഞാപനം ഇറങ്ങിയതുൾപ്പടെയുള്ള മേഖലകൾക്ക് ഒരു കിലോമീറ്റർ ബഫർ സോൺ നിയന്ത്രണത്തിൽ ഇളവ് നൽകിയാണ് ഉത്തരവ്. സംരക്ഷിത മേഖലയുുടെ ഒരു കിലോ മീറ്റർ പരിധിയിൽ എന്നാൽ ഖനനത്തിന് വിലക്കുണ്ടാകും.
കേരളത്തിലെ മലയോരമേഖലക്ക് ആശ്വാസം. 2022 ജൂൺ മൂന്നിന് സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവിലാണ് ഭേദഗതി വരുത്തിയത്. കരട്, അന്തിമ വിജ്ഞാപനങ്ങൾ ഇറങ്ങിയ മേഖലകൾക്ക് പുറമെ ഇതിനായി സർക്കാരിന്റെ പരിഗണനയിലിരിക്കുന്ന മേഖലകൾക്ക് കൂടിയാണ് ഇളവ് നല്തകിയിരിക്കുന്നത്. അന്തർ സംസ്ഥാന അതിർത്തികളിലുള്ള സംരക്ഷിത മേഖലകൾക്കും നിയന്ത്രണത്തിന് ഇളവ് അനുവദിച്ചിച്ചു. കേന്ദ്രസർക്കാർ ഈ ആവശ്യം കോടതിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഖനനം ഉൾപ്പടെ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന നിയന്ത്രണങ്ങൾ ഈ മേഖലകളിൽ തുടരുമെന്ന് കോടതി വ്യക്തമാക്കി. ഉത്തരവിൽ ഭേദഗതി വരുത്തിയതോടെ കേരളത്തിലെ 23 സംരക്ഷിത മേഖലകൾക്ക് ഇളവ് ലഭിക്കും.
കേരളത്തിലെ 17 വന്യ ജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ ഉദ്യാനങ്ങളുടെയും ബഫർ സോൺ സംബന്ധിച്ച ശുപാർശയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കേരളം നൽകിയത്. ഇതിൽ ഒരെണ്ണത്തിൽ അന്തിമവിഞ്ജാപനവും ഇറങ്ങിയിരുന്നു. ബഫർസോൺ വിധി കേരളത്തിലെ മലയോര മേഖലകളിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നാലെ കേന്ദ്രം നൽകിയ വ്യക്തത തേടിയുള്ള ഹർജിയിൽ കേരളവും കക്ഷി ചേർന്നു. ജനങ്ങളെ കുടിയിറക്കിയുള്ള പ്രകൃതി സംരക്ഷണം സാധ്യമല്ലെന്നും ഇതിൽ പിടിവാശയില്ലെന്നും വാദത്തിനിടെ കോടതി നീരീക്ഷിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.