സ്വർ​ഗത്തിൽ എത്തുമെന്ന് വിശ്വസിപ്പിച്ചു; കെനിയയിൽ പാസ്റ്ററുടെ വാക്ക് കേട്ട് പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 95 ആയി

സ്വർ​ഗത്തിൽ എത്തുമെന്ന് വിശ്വസിപ്പിച്ചു; കെനിയയിൽ  പാസ്റ്ററുടെ വാക്ക് കേട്ട് പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 95 ആയി

നയ്റോബി: സ്വർ​ഗത്തിൽ എത്തുമെന്ന് തെറ്റിദ്ധരിച്ച് ആഫ്രിക്കയിൽ പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 95 കടന്നു. കെനിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗുഡ് ന്യൂസ് ഇൻറർനാഷണൽ ചർച്ചിലെ പ്രഭാഷകനായ പോൾ മക്കെൻസിയുടെ വാക്കുകേട്ടാണ് വിശ്വാസികൾ പട്ടിണി കിടന്നത്.

വനത്തിനുള്ളിൽ മരണം കാത്ത് പട്ടിണി കിടന്ന 34 പേരെയാണ് ഇതിനകം പോലീസ് രക്ഷപ്പെടുത്തിയത്.
സ്വർ​ഗത്തിലെത്തി ദൈവത്തെ കാണുന്നതിനായി പട്ടിണി കിടക്കാനാണ് പ്രഭാഷകൻ നിർദ്ദേശം നൽകിയത്.

ഷാകഹോല വനത്തിലാണ് വിശ്വാസികൾ പട്ടിണി കിടന്നത്. ഒരു കുടുംബത്തിലെ അഞ്ചു പേരുടെ മൃതദേഹങ്ങൾ ഇവിടെനിന്നു കണ്ടെത്തിയതായി പോലീസ് പറഞ്ഞു. 800 ഏക്കറോളം വിശാലമായ വനത്തിൽ കൂടുതൽ പരിശോധന നടത്തുകയാണെന്ന് ആഭ്യന്തര മന്ത്രി കിഥൂർ അറിയിച്ചു.
മോർച്ചറികൾ നിറഞ്ഞതിനെ തുടർന്ന് തിരച്ചിൽ
ത്താൽക്കാലികമായി തെരച്ചിൽ നിർത്തിവച്ചിരുന്നു.

സംഭവം കെനിയക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. "ഷാകഹോല വനം കൂട്ടക്കൊല" എന്ന് വിളിക്കപ്പെടുന്നതിന്റെ ഇരകളിൽ ഭൂരിഭാഗവും കുട്ടികളാണെന്ന് പൊലീസ് പറഞ്ഞു.

ഈ മേഖലയിൽ നിന്ന് അടുത്തകാലത്തായി 112 പേരെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് പോൾ മക്കെൻസിയെ അറസ്റ്റ് ചെയ്തു. എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം നിഷേധിച്ചു. 2019ൽ തന്റെ സംഘടനയെ പിരിച്ചു വിട്ടിരുന്നതായാണ് മക്കെൻസിയുടെ വാദം. പ്രഭാഷകന്റെ അടുത്ത അനുയായികൾ ഉൾപ്പെടെ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.

പ്രതിക്കെതിരെ തീവ്രവാദ കുറ്റങ്ങളടക്കമുളള കുറ്റകൃത്യങ്ങൾ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. ഇത്തരം മതസംഘടനകളെ ഇല്ലാതാക്കുമെന്ന് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ പറഞ്ഞു. പോൾ മക്കെൻസിയെ പോലുള്ള പാസ്റ്റ‍ർമാരും തീവ്രവാദികളും തമ്മിൽ വ്യത്യാസമില്ലെന്ന് റൂട്ടോ പറഞ്ഞു. തീവ്രവാദികൾ അവരുടെ ഹീനമായ പ്രവൃത്തികൾ മുന്നോട്ട് കൊണ്ടുപോകാൻ മതം ഉപയോഗിക്കുന്നു. പ്രതിയെ പോലുള്ളവ‍ർ മതം ഉപയോഗിക്കുന്നത് ഇത്തരം കാര്യങ്ങൾക്ക് വേണ്ടിയാണ്' വില്യം റൂട്ടോ പറഞ്ഞിരുന്നു.

കൂടുതല്‍ വായനയ്ക്ക്:

വിഘടിത മത ​ഗ്രൂപ്പ് നേതാവിന്റെ തെറ്റായ ആഹ്വാനം; കെനിയയിൽ 47 പേർ പട്ടിണി കിടന്ന് മരിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.