വിഘടിത മത ​ഗ്രൂപ്പ് നേതാവിന്റെ തെറ്റായ ആഹ്വാനം; കെനിയയിൽ 47 പേർ പട്ടിണി കിടന്ന് മരിച്ചു

വിഘടിത മത ​ഗ്രൂപ്പ് നേതാവിന്റെ തെറ്റായ ആഹ്വാനം; കെനിയയിൽ 47 പേർ പട്ടിണി കിടന്ന് മരിച്ചു

മാലിന്ദി: കെനിയയിലെ തീരദേശ ​ഗ്രാമമായ കിലിഫി കൗണ്ടിയിൽ വിഘടിത മത ​ഗ്രൂപ്പ് നേതാവിന്റെ തെറ്റായ ആഹ്വാനം അനുസരിച്ച 47 പേർ പട്ടിണി കിടന്ന് മരിച്ചതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിലെ പ്രവർത്തകരാണ് ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞതിനെ തുടർന്ന് മരണപ്പെട്ടത്. മരിച്ചവരിൽ നിരവധി കുട്ടികളുമുണ്ട്.

ദൈവത്തെ കാണാൻ പട്ടിണി കിടക്കണമെന്ന് പ്രാദേശിക പ്രസംഗകൻ പറഞ്ഞതിനെത്തുടർന്നാണ് ദിവസങ്ങളോളം ഇവർ ഉപവാസം നടത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ വനത്തിൽ പല കുഴിമാടങ്ങളും കണ്ടെത്തി. ഒരു കുഴിമാടത്തിൽ ഒരേ കുടുംബത്തിലെ നിരവധിപേരുടെ മൃദേഹങ്ങൾ ഉണ്ടെന്നാണ് വിവരം.

പട്ടിണി കിടന്ന് മരിച്ചതായി സംശയിക്കുന്ന നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഏപ്രിൽ 15 ന് ക്രിസ്ത്യൻ വിഘടിത ​ഗ്രൂപ്പ് നേതാവ് എന്തെംഗെയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 800 ഏക്കർ വനം അടച്ചുപൂട്ടിയതായി കെനിയൻ ആഭ്യന്തര മന്ത്രി കിതുരെ കിണ്ടികി പറഞ്ഞു.

പ്രാർഥന നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് വനത്തിൽ എത്തിയത്. ‘അപ്പോക്കലിപ്റ്റിക് നാശം’ ഒഴിവാക്കാൻ തങ്ങളോട് ഉപവസിക്കാൻ പറഞ്ഞതായി അദ്ദേഹത്തിന്റെ അനുയായികൾ പറഞ്ഞു. കൂടുതൽ വേഗത്തിൽ സ്വർഗത്തിൽ പ്രവേശിക്കുന്നതിനും യേശുവിനെ കാണുന്നതിനും വേണ്ടി പട്ടിണി കിടക്കാൻ അദ്ദേഹം തന്റെ അനുയായികളെ ഉപദേശിക്കുകയും ചെയ്തു. വനത്തിനുള്ളിൽ ഒരു കൂട്ട ശവക്കുഴിയുണ്ടെന്നും അധികൃതർ സംശയിക്കുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.