തീച്ചൂളയിലേക്ക് വീണ അതിഥി തൊഴിലാളിയെ രക്ഷിക്കാനായില്ല; മൃതദേഹാവശിഷ്ടം കണ്ടെത്തി

തീച്ചൂളയിലേക്ക് വീണ അതിഥി തൊഴിലാളിയെ രക്ഷിക്കാനായില്ല; മൃതദേഹാവശിഷ്ടം കണ്ടെത്തി

കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യം കത്തിച്ച കുഴിയിലേക്ക് വീണ അതിഥിത്തൊഴിലാളിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. പശ്ചിമ ബം​ഗാളിലെ മുർഷിദാബാദ് സ്വദേശിയാണ് നസീർ.

മാലിന്യ കൂമ്പാരത്തിന് തീപിടിച്ചത് കെടുത്താൻ ശ്രമിക്കവെ 15 അടി താഴ്ചയിലേക്ക് നസീർ വീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ആറ് ഫയർ എഞ്ചിനുകളാണ് രക്ഷാപ്രവർത്തനത്തിനായി സംഭവസ്ഥലത്തെത്തിയത്. പത്ത് മണിക്കൂർ രക്ഷാ പ്രവർത്തനത്തിനായി പരിശ്രമം നടത്തിയിട്ടും നസീറിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പ്ലൈവുഡ് കമ്പനിയിലെ മാലിന്യം കൂട്ടിയിട്ടതിന് ശേഷം ഈ കുഴിയിലിട്ട് കത്തിച്ചു കളയുന്നതാണ് പതിവ്. ഈ കുഴിയിൽ നിന്ന് പുക ഉയരുന്നത് കണ്ട് നനയ്ക്കാൻ എത്തിയപ്പോഴാണ് നസീർ വീണത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.