ഒമാനില്‍ മഴക്കെടുതി,ഒരു സ്ത്രീ മരിച്ചു

ഒമാനില്‍ മഴക്കെടുതി,ഒരു സ്ത്രീ മരിച്ചു

മസ്കറ്റ്: കനത്തമഴക്കെടുതിയില്‍ ഒമാനില്‍ ഒരാള്‍ മരിച്ചു. ആറ് പേരെ രക്ഷപ്പെടുത്തി. വാദി അല്‍ ബത്ത, വിലായത്ത് ഓഫ് ജലാന്‍ ബാനി ബു അലി എന്നിവിടങ്ങളിലാണ് മിന്നല്‍ പ്രളയമുണ്ടായത്. മൂന്ന് വാഹനങ്ങള്‍ ഒഴുക്കില്‍ പെട്ടു. രണ്ട് പേർക്കുവേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്. സിവില്‍ ഡിഫന്‍സ് ആന്‍റ് ആംബുലന്‍സ് അതോറിറ്റി സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി.

സൗത്ത് അൽ ഷർഖിയ ഗവർണറേറ്റ് പോലീസ് കമാൻഡിന്‍റെയും പൗരന്മാരുടെയും സഹകരണത്തോടെ നടത്തിയ തെരച്ചിലില്‍ ആണ് വാദി അൽ ബത്തയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രത്യേകിച്ച് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ അധികൃതർ നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും സിഡിഎഎ അഭ്യർത്ഥിച്ചു. 

ഒമാനിൽ പലയിടത്തും കനത്ത മഴയാണ് അനുഭവപ്പെടുന്നത്, ശനിയാഴ്ച വരെ മഴ തുടരുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.അൽ ഷർഖിയ നോർത്ത്, സൗത്ത്, അൽ ദഖിലിയ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്.കനത്ത മഴയ്‌ക്കൊപ്പം ആലിപ്പഴവർഷവും കാറ്റും റോഡുകളിൽ പാറയിടിഞ്ഞ് വീഴാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് 6.30 വരെ 35 മില്ലിമീറ്റർ മഴ പെയ്ത നിസ്വയിലാണ് ഇതുവരെ ഏറ്റവും കൂടുതൽ മഴ പെയ്തതെന്നും ഒമാൻ മെറ്റ് ഓഫീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.