ഇംഫാല്‍: മുഖ്യമന്ത്രി ബിരേന്‍ സിങ് പങ്കെടുക്കാനിരുന്ന ചടങ്ങിന്റെ വേദി ജനക്കൂട്ടം കത്തിച്ചതിനെ തുടര്‍ന്ന് മണിപ്പൂരില്‍ സംഘര്‍ഷം. ചുരാചന്ദ്പൂര്‍ ജില്ലയിലാണ് സംഭവം. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതു കണക്കിലെടുത്ത് ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങളും വിലക്കിയിട്ടുണ്ട്.
ചുരാചന്ദ്പൂരില്‍ 114 പ്രഖ്യാപിച്ച പൊലീസ്, ജനങ്ങള്‍ കൂട്ടം ചേരുന്നത് പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഒരുസംഘം ആളുകള്‍, മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന വേദി തീയിട്ട് നശിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഓപ്പണ്‍ ജിമ്മും സ്‌പോര്‍ട്സ് കോംപ്ലക്സും പ്രക്ഷോഭകര്‍ അഗ്‌നിക്കിരയാക്കി.
പ്രാദേശിക ഗോത്രവര്‍ഗ വിഭാഗമാണ് അക്രമത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി സര്‍ക്കാര്‍ സംരക്ഷിത വനങ്ങളുടേയും നീര്‍ത്തടങ്ങളുടേയും സര്‍വേ നടത്തുന്നതിനെ ഗോത്ര വിഭാഗങ്ങള്‍ എതിര്‍ത്തിരുന്നു. ഇവരാണ് അക്രമത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഗോത്ര വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ ബന്ദ് ആചരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.