ന്യൂഡല്‍ഹി: ഒറ്റക്കെട്ടായി നിന്നുകൊണ്ട് തീവ്രവാദത്തെ നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രതിപാതിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (SCO) ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിരോധമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാം ഒറ്റക്കെട്ടായി നില്‍ക്കണം, ഭീകരതയ്ക്കെതിരെ ഒന്നിച്ച് പോരാടണമെന്ന് പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയും ക്രൗഡ് ഫണ്ടിങും തുടങ്ങി നൂതന രീതികളാണ് ഭീകരര്‍ ഉപയോഗിക്കുന്നതെന്നും എസ്സിഒ കൂടുതല്‍ ശക്തമാകേണ്ടതുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു. എസ്സിഒയുടെ ഉത്തരവുകള്‍ നടപ്പിലാക്കുന്നതിനും ഭീകരതയുള്‍പ്പെടെയുള്ള പൊതുവെല്ലുവിളികളെ അഭിമുഖീകരിക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎന്നിന്റെ തീവ്രവാദ സംഘടനകളുടെ പട്ടികയിലുള്ള ജയ്ഷെ-ഇ-മുഹമ്മദ് എന്ന ഭീകരസംഘടന പരസ്യമായി ധനസമാഹരണം നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ ഭീകരര്‍ പെഷവാറിലെത്തിയാണ് ക്രൗഡ്ഫണ്ടിങിന് വേണ്ടി സംസാരിച്ചത്.
നിരവധി ഭീകരാക്രമണങ്ങള്‍ നടപ്പിലാക്കിയിട്ടുള്ള ജെയ്‌ഷെ മുഹമ്മദ് പെഷവാറില്‍ പരസ്യ ധനസമാഹരണത്തിന് വേണ്ടി ആഹ്വാനം ചെയ്തുവെന്നത് ആശങ്കയുയര്‍ത്തിയിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്റെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.