തൃശൂര്‍: പൂരത്തിന്റെ കുടമാറ്റത്തിനിടെ തിരുവമ്പാടിക്കാരുടെ സസ്‌പെന്‍സ് പൂരക്കാണികളെ ആദ്യമൊന്ന് ഞെട്ടിച്ചെങ്കിലും പിന്നീട് ആവേശത്തിലാക്കി. ഗജവീരന്മാരുടെ മുകളില്‍ കപ്പുയര്‍ത്തി നില്‍ക്കുന്ന മെസിയെ കണ്ട് അന്താളിച്ച കാണികള്‍ പിന്നെ നിര്‍ത്താത്ത ആവേശത്തിലായിരുന്നു. അകമ്പടിയായി ഇലഞ്ഞിത്തറ മേളവും.
കുടമാറ്റത്തിന്റെ വര്‍ണ വിസ്മയത്തില്‍ അലിഞ്ഞ് തൃശൂര്‍ നഗരം പൂരത്തിന്റെ പാരമ്യത്തിലേക്ക് എത്തുമ്പോഴായിരുന്നു കാഴ്ചക്കാരെയാകെ അത്ഭുതപ്പെടുത്തി മെസിയുടെ രൂപമുയരുന്നത്. ആര്‍പ്പുവിളികളോടെയും ആരവങ്ങളോടെയുമാണ് ജനങ്ങള്‍ 'മെസി സസ്‌പെന്‍സിനെ' സ്വീകരിച്ചത്. തിരുവമ്പാടി ദേവസ്വത്തിന്റെ പൂരാശംസകള്‍ എന്ന് മെസിയുടെ രൂപത്തിനൊപ്പം എല്‍ഇഡി ലൈറ്റുപയോഗിച്ച് എഴുതിക്കാണിക്കുന്നുണ്ടായിരുന്നു.
പതിനായിരങ്ങളെ സാക്ഷി നിര്‍ത്തിയാണ് തെക്കോട്ടിറക്കവും ഇലഞ്ഞിത്തറ മേളവും നടന്നത്. 250 കലാകാരന്മാരാണ് മേളത്തില്‍ പങ്കെടുത്തത്. കിഴക്കൂട്ട് അനിയന്‍ മാരാര്‍ ആയിരുന്നു മേളപ്രമാണി. നാലു മണിക്ക് തെക്കോട്ടിറക്കത്തിന് ശേഷമാണ് കുടമാറ്റം ആരംഭിച്ചത്. കുടമാറ്റത്തിനും മറ്റ് ചടങ്ങുകള്‍ക്കും ശേഷം പുലര്‍ച്ചെ മൂന്ന് മണിക്ക് നടക്കുന്ന വെടിക്കെട്ടോടെ ഈ വര്‍ഷത്തെ പൂരം കൊടിയിറങ്ങും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.