സുഡാനില്‍ നിന്ന് 2842 ഇന്ത്യാക്കാരെ രക്ഷപെടുത്തി; മടങ്ങിയെത്താന്‍ ഇനിയും ആയിരത്തിലേറെ പേര്‍

സുഡാനില്‍ നിന്ന് 2842 ഇന്ത്യാക്കാരെ രക്ഷപെടുത്തി; മടങ്ങിയെത്താന്‍ ഇനിയും ആയിരത്തിലേറെ പേര്‍

ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ നിന്ന് 'ഓപ്പറേഷന്‍ കാവേരി'യുടെ ഭാഗമായി 2842 ഇന്ത്യാക്കാരെ രക്ഷപെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ 2225 പേർ ഇതിനോടകം വിമാനമാര്‍ഗം ഇന്ത്യയില്‍ മടങ്ങിയെത്തി. 3500 ത്തിനടുത്ത് ഇന്ത്യാക്കാരാണ് സുഡാനിലുള്ളത്. 

വ്യോമസേനാ വിമാനങ്ങളിലും നാവികസേനയുടെ കപ്പലുകളിലുമായി പോര്‍ട്ട് സുഡാനില്‍ നിന്നും സൗദിയിലെ ജിദ്ദയിലേക്കാണ് ഇന്ത്യാക്കാരെ എത്തിച്ചത്. സൗദിയുടെ സഹകരണവും പിന്തുണയും രക്ഷാദൗത്യത്തില്‍ നിര്‍ണായകമായി. 

ഞായറാഴ്ച 130 ഇന്ത്യാക്കാര്‍ കൂടി സി 130 ജെ വിമാനത്തില്‍ പോര്‍ട്ട് സുഡാനില്‍ നിന്നും ജെദ്ദയിലെത്തി. ഐഎന്‍എസ് തേജ് യുദ്ധക്കപ്പലില്‍ 288 പേരും ഐഎന്‍എസ് സുമേദയില്‍ 301 പേരും നേരത്തെ എത്തിയിരുന്നു.

ഞായറാഴ്ച ജിദ്ദയില്‍ നിന്നും ബംഗളൂരിവിലേക്ക് 229 പേരും ഡല്‍ഹിയിലേക്ക് 40 പേരും വിമാനമാര്‍ഗം എത്തി. സുഡാനില്‍ നിന്നുള്ള 46 മലയാളികള്‍ ഇതുവരെയായി ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള സൗകര്യവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.