തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ രമ്യ ഹരിദാസ് എംപിയെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു . കാറിന്റെ ബോണറ്റില്‍ അടിക്കുകയും കാറില്‍ കരിങ്കൊടി കെട്ടുകയും ചെയ്തു. വാഹനം തടഞ്ഞവർ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി രമ്യ പറഞ്ഞു.
തിരുവനന്തപുരത്തു നിന്നു ചങ്ങനാശേരിയിലേക്കുള്ള യാത്രാമധ്യേയാണ് ആലത്തൂര്‍ എം പി രമ്യ ഹരിദാസിന്റെ വാഹനം തടഞ്ഞത് . ഇരട്ടക്കൊലപാതകത്തിനുശേഷം സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണ് വെഞ്ഞാറമൂട് . കരിങ്കൊടിയുമായി എത്തിയ ഒരു സംഘമാണ് വാഹനം തടഞ്ഞത് . വാഹനത്തിന്റെ ഇരുവശത്തും കരിങ്കൊടി കെട്ടി. കോണ്‍ഗ്രസുകാര്‍ ആരും വെഞ്ഞാറമൂടു വഴി പോകേണ്ടെന്നും കണ്ടാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നു രമ്യ പോലീസിനു നല്കിയ പരാതിയില്‍ പറഞ്ഞു.
സംഭവം നടന്നതിനു പിന്നാലെ പോലീസ് സ്ഥലത്തെത്തിയാണ് രമ്യ ഹരിദാസിനെ രക്ഷിച്ചത് . ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.