മനാമ: ദോഹയ്ക്കും മനാമയ്ക്കുമിടയില്‍ നേരിട്ടുളള വിമാനസർവ്വീസുകള്‍ ഉടന്‍ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. 2017 ലെ ഉപരോധവുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് ശേഷം ഖത്തറും ബഹ്‌റൈനും നയതന്ത്രബന്ധം പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് വിമാനസർവീസുകൾ കൂടി പുനരാരംഭിക്കാനുള്ള തീരുമാനം. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
എന്നാല്‍ എത്ര സർവ്വീസുകള്‍ നടത്തുമെന്നോ സർവ്വീസുകള്‍ എന്ന് പുനരാരംഭിക്കുമെന്നോ എന്നുളളതില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ ചർച്ച പുരോഗമിക്കുകയാണെന്ന് അറബ് പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഏപ്രിൽ 12 ന്, റിയാദിൽ നടന്ന യോഗത്തിന് ശേഷം ഖത്തർ- ബഹ്‌റൈൻ അധികൃതർ നയതന്ത്രബന്ധം പൂർണമായി പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ, ഇരു രാജ്യങ്ങളിലെയും എംബസികൾ വീണ്ടും തുറക്കുന്നതിനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഖത്തർ വിദേശകാര്യ വക്താവ് ഡോ. മജീദ് അൽ അൻസാരി കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.