തൃശൂർ: മെയ് ആറ് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് പൂർവ വിദ്യാർത്ഥികളുടെ നൂറ്റിനാലാമത് സംഗമം തൃശൂർ സെന്റ് തോമസ് കോളേജ് മെഡ്ലിക്കോട്ട് ഹാളിൽ നടക്കും. തൃശൂർ ജില്ലാ കളക്ടർ ശ്രീ വി ആർ കൃഷ്ണ തേജ ഐ എ എസ് യോഗം ഉദ്ഘാടനം ചെയ്യും. വികാരി ജനറാൾ മോൺ. ജോസ് കോനിക്കര മുഖ്യ പ്രഭാഷണം നടത്തും,
തൃശൂർ അതിരൂപതാ സഹായ മെത്രാനും കോളേജ് മാനേജരുമായ മാർ ടോണി നീലങ്കവിൽ സന്ദേശം നൽകും. ഒ എസ് എ പ്രസിഡന്റ് ശ്രീ സി എ ഫ്രാൻസിസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രിൻസിപ്പാൾ ഫാ ഡോ മാർട്ടിൻ കെ എ, എക്സിക്യൂട്ടീവ് മാനേജർ ഫാ ബിജു പാണെങ്ങാടൻ, ഒ എസ് എ ജനറൽ സെക്രട്ടറി ഡോ കെ പി നന്ദകുമാർ, ജോയിന്റ് സെക്രട്ടറി ശ്രീ ജെയിംസ് മുട്ടിക്കൽ എന്നിവർ പ്രസംഗിക്കും.
സെന്റ് തോമസ് കോളേജിലെ പൂർവ വിദ്യാർത്ഥികളായ പ്രൊഫ ഇ യു രാജൻ (ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് നാഷണൽ കമ്മിഷണർ), ശ്രീ രാജേഷ് പോതുവാൾ (പാറമേക്കാവ് ദേവസ്വം സെക്രട്ടറി), കെ എസ് സുദർശൻ (ആലപ്പുഴ ക്രൈം ബ്രാഞ്ച് സൂപ്രണ്ട്), ശ്രീ ബെന്നി അന്തോണി (കേന്ദ്ര സർക്കാർ അതിവിഷ്ട സേവ മെഡൽ ജേതാവ്) എന്നിവരെ ആദരിക്കും. പഠനത്തിലും മറ്റു മേഖലകളിലും മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് ഒ എസ് എ ഏർപ്പെടുത്തിയിട്ടുള്ള എന്ഡോവ്മെന്റുകൾ യോഗത്തിൽ വിതരണം ചെയ്യും.
യോഗത്തിൽ വിവിധ കലാപരിപാടികളും യോഗാനന്തരം സ്നേഹവിരുന്നും ഉണ്ടാകും. 1973, 1998, 2013 എന്നീ വർഷങ്ങളിലെ പൂർവ വിദ്യാർത്ഥികൾക്കും ക്ഷണമുണ്ട്. സെന്റ് തോമസ് കോളേജിലെ മറ്റു മുഴുവൻ പൂർവ വിദ്യാർത്ഥികളും അധ്യാപകരും ഓർമ്മച്ചെപ്പ് തുറക്കുന്നതിനായി മെയ് 6 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മുൻപ് മെഡിലിക്കോട്ട് ഹാളിൽ എത്തിച്ചേരും.
ഫാ. ഡോ മാർട്ടിൻ കെ എ (പ്രിൻസിപ്പാൾ ), സി എ ഫ്രാൻസിസ് (ഒ എസ് എ പ്രസിഡന്റ്), ഡോ കെ പി നന്ദകുമാർ (ഒ എസ് എ ജനറൽ സെക്രട്ടറി) ജെയിംസ് മുട്ടിക്കൽ (പബ്ലിസിറ്റി കൺവീനർ ), മെസ്റ്റിൻ പി സി (ഒ.എസ് എ ട്രഷറർ ) െന്നവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.