കേരള സ്റ്റോറിയും കക്കുകളിയും നിരോധിക്കണം; മതസൗഹാര്‍ദം തകര്‍ക്കുന്ന ഒന്നും അനുവദിക്കരുതെന്ന് യുഡിഎഫ്

കേരള സ്റ്റോറിയും കക്കുകളിയും നിരോധിക്കണം; മതസൗഹാര്‍ദം തകര്‍ക്കുന്ന ഒന്നും അനുവദിക്കരുതെന്ന് യുഡിഎഫ്

തിരുവനന്തപുരം: വിവാദ ചലച്ചിത്രം കേരള സ്റ്റോറിയുടെപ്രദര്‍ശനവും വിവാദ നാടകമായ കക്കുകളിയും സംസ്ഥാനത്ത് നിരോധിക്കണമെന്ന് യുഡിഎഫ്. സിനിമയില്‍ സംഘപരിവാര്‍ അജണ്ടയാണ്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു.

സംഘപരിവാറിന്റെ പ്രചരണത്തിന് വേണ്ടിയുള്ളതാണ് സിനിമ. അതിന് സെന്‍സര്‍ബോര്‍ഡ് അനുമതി കൊടുത്തു എന്നാണ് പറയുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ നിയന്ത്രണം ആര്‍ക്കാണെന്നൊക്കെ എല്ലാവര്‍ക്കും അറിയാം. കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള സംഘപരിവാര്‍ പ്രൊപ്പഗാണ്ടയാണ് സിനിമയെന്നും ഹസന്‍ ആരോപിച്ചു.

ക്രിസ്ത്യന്‍ സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന കക്കുകളി നാടകവും ഇറങ്ങിയിട്ടുണ്ട്. ആ നാടകവും നിരോധിക്കണം. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നു പറയുന്നത് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തുകയോ നാട്ടില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദം തകര്‍ക്കുകയോ ചെയ്യുന്നതല്ല. മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം സര്‍ക്കാര്‍ ഒരിക്കലും അനുവദിച്ചു കൊടുക്കരുതെന്നും എം.എം ഹസന്‍ ആവശ്യപ്പെട്ടു.

ആവിഷ്‌കാര സ്വാതന്ത്ര്യം എന്നതിന്റെ അര്‍ത്ഥം സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതിനുള്ള ലൈസന്‍സ് അല്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാര്‍ത്ഥമെങ്കില്‍ കേരള സ്റ്റോറി സിനിമയ്ക്ക് കേരളത്തില്‍ പ്രദര്‍ശനാനുമതി നല്‍കരുത്. മതസൗഹാര്‍ദം തകര്‍ക്കുന്ന സിനിമയ്ക്കെതിരെ കേസെടുക്കണമെന്നും യുഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.