മാഞ്ചസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ മതാദ്ധ്യാപക ദിനം നടത്തി. രൂപതയിലെ വിവിധ മിഷനുകളിൽ നിന്നുള്ള മതാദ്ധ്യാപകരും, വൈദികരും പങ്കെടുത്ത മതാദ്ധ്യാപക ദിനത്തോടനുബന്ധിച്ചു നടന്ന സമ്മേളനം മാഞ്ചെസ്റ്റർ ഫോറം സെന്ററിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. ഈശോ മിശിഹ സഭയെ ഭരമേല്പിച്ച പഠിപ്പിക്കൽ എന്ന ഉത്തരാവാദിത്വത്തിന്റെ നിർവഹണത്തിൽ വ്യാപൃതരായിരിക്കുന്നവരാണ് വിശ്വാസ പരിശീലകർ. തിരുസഭയിൽ ഒരു അല്മായന് ചെയ്യാൻ കഴിയുന്ന ഏറ്റവും ഉദാത്തമായ ശുശ്രൂഷയാണിതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിശ്വാസ പരിശീലന രംഗത്തെ സമകാലിക വെല്ലുവിളികൾ എന്ന വിഷയത്തെ സംബന്ധിച്ച് റെവ. ഫാ. ജോസഫ് ഇലഞ്ഞിമറ്റം, വിളിയും ദൗത്യവും എന്ന വിഷയം സംബന്ധിച്ച് വികാരി ജനറൽ റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് എന്നിവർ ക്ലാസ്സുകൾ നയിച്ചു. രൂപതാ മതബോധന കമ്മീഷൻ ചെയർമാൻ റെവ. ഡോ. ബാബു പുത്തൻപുരക്കൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ വികാരി ജനറൽമാരായ മോൺ. ജിനോ അരീക്കാട്ട് എം സി ബി എസ്, മോൺ. സജിമോൻ മലയിൽ പുത്തൻപുരയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
വിശ്വാസപരിശീലനകേന്ദ്രത്തിന്റെ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ആൻസി ജോൺസൺ അവതരിപ്പിച്ചു. രൂപതയിൽ നടപ്പിലാക്കുന്ന പുതിയ മതബോധന രീതികളുടെ വിവിധ വശങ്ങളെപ്പറ്റി ജിമ്മി മാത്യു, ഷാജുമോൻ ജോസഫ്, ജയ്മോൻ തോമസ് എന്നിവർ പ്രെസൻറ്റേഷനുകൾ അവതരിപ്പിച്ചു. സി എൽ റ്റി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകളും ആഗോള തലത്തിൽ നടത്തിയ മിഷൻ ക്വിസ് മത്സരത്തിന്റെ രൂപതാതല വിജയികൾക്കുള്ള സമ്മാനങ്ങളും സമ്മേളനത്തിൽ വിതരണം ചെയ്തു. ബിജോയ് മാത്യു സമ്മേളനത്തിന് നന്ദി അർപ്പിച്ചു. അടുത്ത വർഷത്തെ മതാദ്ധ്യാപക ദിനം അടുത്ത വർഷം 2024 മെയ് ആറിന് ബിർമിംഗ് ഹാം റീജിയനിൽ വച്ച് നടത്തുവാനും തീരുമാനം എടുത്തു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.