ആംബുലൻസ് മറിഞ്ഞ് രോഗിയടക്കം മൂന്നുപേർ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

ആംബുലൻസ് മറിഞ്ഞ് രോഗിയടക്കം മൂന്നുപേർ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞ് രോഗിയടക്കം മൂന്നുപേർ മരിച്ചു. എരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഡ്രൈവറടക്കം ആറുപേരായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. രോഗിയുമായി അതിവേഗത്തിലെത്തിയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 

ന്യുമോണിയ ബാധിച്ച് കടുത്ത ശ്വാസതടസം നേരിട്ട ഫെമിനയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അപകടം. പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ ഷുഹൈബ്, ഫാരിസ്, സാദിഖ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.