ബെഹ്‌റിൻ: കേരള സർക്കാരിൻ്റെ സാംസ്ക്കാരിക വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ്റെ ആഭിമുഖ്യത്തിൽ മലയാള ഭാഷാപഠനം വ്യാപകമാക്കുന്നതിൻ്റെ ഭാഗമായി വിവിധങ്ങളായ മൂന്ന് ഭാഷാപഠന പദ്ധതികൾ ആരംഭിക്കുന്നു. കേരളാ സർക്കാരിൻ്റെ നൂറ് ദിന കർമ്മപരിപാടികളുടെ ഭാഗമായി മലയാളം മിഷൻ നടപ്പാക്കുന്ന പരിപാടികളുടെ ആഗോളതല ഉദ്ഘാടനം മെയ് 12, വൈകിട്ട് 4.30 ന് ബെഹ്റിനിലെ കേരളസമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് കേരള സംസ്ഥാന സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും.
സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ സമ്പൂർണ്ണ സാക്ഷരരാക്കുന്ന "അനന്യമലയാളം'', സംസ്ഥാനത്തിന് പുറത്തുള്ള മലയാളികളെ ഭാഷാ സാക്ഷരരാക്കുന്ന "വിശ്വമലയാളം", പ്രവാസ ലോകത്തിലെ ഇന്ത്യൻ സ്കൂളുകളിൽ മലയാളം മിഷൻ ക്ലബുകൾ രൂപീകരിച്ച് പുതുതലമുറയെ ഭാഷാ തുല്യത നേടാൻ സഹായിക്കുന്ന "കുട്ടിമലയാളം'' എന്നിവയാണ് മലയാളം മിഷൻ രൂപപ്പെടുത്തിയിരിക്കുന്ന പുതിയ ഭാഷാപഠന പദ്ധതികൾ. "കുട്ടിമലയാളം" പദ്ധതിയുടെ ഉദ്ഘാടനം യു. എ.ഇ.യിലെ അജ്മനിൽ മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.