കരുത്താർജ്ജിച്ച് കർഷക പ്രക്ഷോഭം: നൂറുകണക്കിന് കർഷകർ ദില്ലിയിലേക്ക്; സൈന്യത്തെ നിയോഗിച്ച് കേന്ദ്രം

കരുത്താർജ്ജിച്ച് കർഷക പ്രക്ഷോഭം: നൂറുകണക്കിന് കർഷകർ ദില്ലിയിലേക്ക്;  സൈന്യത്തെ നിയോഗിച്ച് കേന്ദ്രം

ന്യൂഡൽഹി: കാര്‍ഷിക നിയമത്തിന് എതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തെ നേരിടാന്‍ പോലീസിനൊപ്പം സൈന്യത്തേയും നിയോഗിച്ച് കേന്ദ്രം. കര്‍ഷക സംഘടനകള്‍ രണ്ടാം ഘട്ട ദില്ലി മാര്‍ച്ച് നടത്തുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധം ശക്തമാക്കുന്നത്. കര്‍ഷക സമരം 17 ദിവസം പിന്നിട്ടിരിക്കുകയാണ്. ദേശീയ പാതകള്‍ അടക്കം ഉപരോധിച്ചാണ് സമരം ശക്തിയാര്‍ജ്ജിക്കുന്നത്.

  പഞ്ചാബിലേയും ഉത്തര്‍ പ്രദേശിലേയും ഹരിയാനയിലേയും കര്‍ഷകര്‍ക്കൊപ്പം ചേരാന്‍ രാജസ്ഥാനില്‍ നിന്നും നൂറ് കണക്കിന് കര്‍ഷകര്‍ ദില്ലിയിലേക്ക് എത്തുന്നുണ്ട്. കോട്ട് പുത്തലിയില്‍ നിന്നും ഷാജഹാന്‍പൂരിലേക്കുളള കര്‍ഷക മാര്‍ച്ചിനെ തടയാന്‍ കനത്ത പോലീസ് വിന്യാസമാണ് അതിര്‍ത്തിയില്‍ നടത്തിയിരിക്കുന്നത്. പോലീസും സൈന്യവും കൂടാതെ റോഡില്‍ കോണ്‍ക്രീറ്റ് ഭീമുകളും തയ്യാറാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.