കെ ഫോണ്‍ പദ്ധതി: വ്യാപക അഴിമതി; എസ്ആര്‍ഐടിക്കും ബന്ധമെന്ന് വി.ഡി സതീശന്‍

കെ ഫോണ്‍ പദ്ധതി: വ്യാപക അഴിമതി; എസ്ആര്‍ഐടിക്കും ബന്ധമെന്ന് വി.ഡി സതീശന്‍

കാസര്‍ഗോഡ്: കെ ഫോണ്‍ പദ്ധതിയില്‍ വ്യാപക അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഭാരത് ഇലക്ട്രോണിക്സിന് എസ്റ്റിമേറ്റിനേക്കാള്‍ ടെന്‍ഡര്‍ തുക കൂട്ടിനല്‍കിയാണെന്നും കെ ഫോണിലും ഉപകരാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നുമാണ് ആരോപണം.സര്‍ക്കാര്‍ കരാറുകളില്‍ 10 ശതമാനത്തിലധികം ടെന്‍ഡര്‍ എക്സ് കൊടുക്കാന്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചെന്നും എസ്റ്റിമേറ്റ് തുകയേക്കാള്‍ കൂടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണെന്നും സതീശന്‍ പറഞ്ഞു. കെ ഫോണിലെ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടും.

2017ലാണ് പദ്ധതി ആരംഭിച്ചത്. 1038 കോടിയുടെ പദ്ധതി അനുവദിച്ചത് 1548 കോടി രൂപയ്ക്കാണെന്നും യഥാര്‍ഥ എസ്റ്റിമേറ്റിനേക്കാള്‍ 520 കോടി രൂപയാണ് അധികമായതെന്നുമാണ് ആരോപിക്കുന്നത്. 20 ലക്ഷം മലയാളികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഇത് 14000 പേര്‍ക്ക് മാത്രം കണക്ഷന്‍ നല്‍കുന്ന പദ്ധതിയായിക്കി മാറ്റിയെന്നും ആറു വര്‍ഷമായ പദ്ധതി എങ്ങുമെത്തിയില്ലെന്നത് വസ്തുതയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

എഐ കാമറ ഇടപാടിലെ വിവാദത്തിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര അഴിമതിയുമായി പ്രതിപക്ഷം വീണ്ടും രംഗതെത്തിയത്. ഈ വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുന്നതിനൊപ്പം ഈ മാസം 20ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.