ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമാകാനെത്തിയ ദേശീയ ഗുസ്തി താരത്തെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ജന്ദര്‍ മന്തറിലെ പ്രതിഷേധ സ്ഥലത്തേയ്ക്കുള്ള യാത്രാമധ്യേയാണ് മുന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവും ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവുമായ ഗീതാ ഫോഗട്ടിനെ കസ്റ്റഡിയിലെടുത്തത്.
താരത്തോടൊപ്പം ഉണ്ടായിരുന്ന ഭര്‍ത്താവ് പവന്‍ സരോഹയെയും ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു.
കര്‍ണാലില്‍ വെച്ച് ഇരുവരെയും തടഞ്ഞ പൊലീസ് യാത്ര തുടരാന്‍ അനുവദിക്കില്ലെന്ന് വാശിപിടിച്ചതായി താരം ട്വീറ്റ് ചെയ്തു. സമരം നടത്തുന്ന ഗുസ്തി താരങ്ങളെ കാണാന്‍ അനുവദിക്കാതെ തടഞ്ഞ പൊലീസ് നടപടി അപലപനീയമാണെന്ന് ഗീതാ ഫോഗട്ട് ട്വീറ്റില്‍ കുറിച്ചു. വീട്ടിലേയ്ക്ക് മടങ്ങുക അല്ലെങ്കില്‍ കസ്റ്റഡിയില്‍ തുടരുക എന്നീ വഴികള്‍ മാത്രമാണ് ഉള്ളതെന്ന് പൊലീസ് അറിയിച്ചതായി അവര്‍ തുടര്‍ന്നു.
സമരത്തില്‍ സജീവമായി തുടരുന്ന വിനേഷ് ഫോഗട്ടിന്റെ ബന്ധുവാണ് ഗീതാ ഫോഗട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.