കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ച് സ്വയം കഴുത്തറത്ത് യുവാവ്

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ച് സ്വയം കഴുത്തറത്ത് യുവാവ്

മലപ്പുറം: വെന്നിയൂരിന് സമീപം യുവാവ് ബസില്‍ വച്ച് യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. കുത്തിയ ശേഷം യുവാവ് സ്വയം കഴുത്തുമുറിച്ചു. മൂന്നാര്‍-ബംഗളൂരു കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ ഇന്ന് രാത്രി പത്തരയോടെയാണ് സംഭവം.

ഗൂഢല്ലൂര്‍ സ്വദേശിനി സീതയ്ക്കാണ് പരുക്കേറ്റത്. യുവതിയെ കുത്തിയ സനിലിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ ഇരുവരെയും തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.