തിരുബാല സഖ്യം സീറോ മലബാർ കത്തിഡ്രൽ ദേവലായത്തിൽ തുടക്കം കുറിച്ചു

തിരുബാല സഖ്യം സീറോ മലബാർ കത്തിഡ്രൽ ദേവലായത്തിൽ തുടക്കം കുറിച്ചു

ചിക്കാഗോ: ബെൽവുഡിലുള്ള മാർ തോമ സ്ലീഹാ ദേവലായത്തിൽ എപ്രിൽ 30 ഞായർ, വിശുദ്ധ കുർബ്ബാനയോടെ അഭിവാന്ദ്യ മാർ ജേക്കബ്ബ് അങ്ങാടിയത്ത് (ബിഷപ്പ് എമിരറ്റസ്) തിരുബാല സഖ്യം Holy Childhood Association (HCA) ഉദ്ഘാടനം ചെയ്തു.


മാർ തോമ സീറോ മലബാർ കത്തിഡ്രൽ ദേവാലയത്തിൽ വികാരി ഫാ. തോമസ് കടുകപ്പിള്ളിൽ, അസി. വികാരി ഫാ. ജോബി ജോസഫ്, സി.എം.സി സന്യാസിനികൾ തുടങ്ങിയവർ ഈ സംഘടനയ്ക്ക് നേതൃത്വം കൊടുക്കുന്നു. എകദേശം 150-ൽ പരം കുട്ടികൾ ഈ സംഘടനയിൽ അഗംത്വമെടുത്ത് പ്രവർത്തനം ആരംഭിച്ചു.


ബിഷപ്പ് മാർ ജോയി ആലപ്പാട്ട് കുട്ടികൾക്കായി തിരുബാല സഖ്യം (Holy Childhood Association) എന്ന പുതിയ അൽമായ സംഘടനയുടെ രൂപികരണത്തിന് രൂപതയിൽ തുടക്കമിട്ടു. ഈ സംഘടനയുടെ ഡയറക്ടറായി റവ. ഡേയ് കുന്നത്തും, റവ. സിസ്റ്റർ റോസ് പോൾ സി.എം.സി ജോയിൻറ് ഡയറക്ടറായും സേവനം ചെയ്യുന്നു. KG മുതൽ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികൾ (വി. കുർബ്ബാന സ്വീകരിച്ചിട്ടില്ലാത്തവർ) ഈ സംഘടനയിലെ അംഗങ്ങളാണ്. കുട്ടികൾ വി. കുർബ്ബാന സ്വീകരിച്ചു കഴിഞ്ഞാൽ അവരെ ചെറുപുഷ്പം മിഷ്യൻ ലീഗിലേക്ക് മാറ്റാവുന്നതാണ്.

എന്താണ് തിരുബാല സഖ്യം (Holy Childhood Association) ?

മാമ്മോദിസായിലൂടെ ആദ്യം സ്വീകരിച്ച മിഷനറി ശിഷ്യത്വത്തിലൂടെ നമ്മുടെ വിശ്വാസം പങ്കിടാനുള്ള ആഹ്വാനത്തോട് പ്രതികരിക്കാൻ കുട്ടികൾക്കും കുടുംബങ്ങൾക്കും തിരുബാലസഖ്യം (HCA) അവസരങ്ങൾ നൽകുന്നു. മിഷ്യൻ വിദ്യാഭ്യാസം, ത്യാഗം, മറ്റുള്ളവർക്ക് വേണ്ടിയുള്ള സേവനം എന്നിവയിലൂടെ തങ്ങളുടെ വിശ്വാസത്തിൽ വളരാനുളള അവസരമാണ് തിരുബാലസഖ്യം (HCA) കുട്ടികൾക്ക് നൽകുന്നത്. KG മുതൽ ആദ്യ കുർബ്ബാന സ്വീകരണം വരെ കുട്ടികളെ ഒരു സാർവത്രിക മിഷനറി ചൈതന്യത്തിലേക്ക് രൂപപ്പെടുത്താൻ ഈ സംഘടന സഹായിക്കുന്നു. ഇതിലൂടെ കുട്ടികളിൽ സീറോ മലബാർ പാരമ്പര്യത്തെ വളർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ സംഘടനയുടെ സ്വർഗ്ഗീയ മധ്യസ്ഥൻ ഉണ്ണി യേശുവാണ്.

എന്തു കൊണ്ട് തിരുബാല സഖ്യം?

എല്ലാവർക്കും അറിയാവുന്നതു പോലെ പ്രാഥമിക സ്കൂൾ തലത്തിൽ പോലും പല പൊതു സ്കൂളുകളും വൈരുദ്ധ്യാത്മക ധാർമ്മിക പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള കത്തോലിക്ക വിരുദ്ധ വീക്ഷണങ്ങൾ പഠിപ്പിക്കുന്നു. HCA പോലുള്ള സാധാരണ സംഘടനകളിലൂടെ അത്തരം സ്വാധീനത്തെ ചെറുക്കേണ്ടത് പ്രധാനമാണ്.
തിരുബാല സഖ്യം (HCA) സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ്ഗനിർദേശങ്ങൾ എല്ലാ വികാരി / മിഷൻ ഡയറക്ടർമാർക്കും, സൺഡേ സ്കൂൾ പ്രിൻസിപ്പൽമാർക്കും കൊടുത്തിട്ടുണ്ട്. ഈ കലണ്ടർ വർഷാവസാനത്തോടെ തിരുബാലസഖ്യം (HCA) ആരംഭിക്കുന്നതിന് രുപത നിങ്ങളുടെ ആത്മാർത്ഥമായ സഹായം അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ഡയറക്ടർ ഫാ. ഡേയ് കുന്നത്ത് [email protected] / 630-261-5865
ജോ. ഡയറക്ടർ റവ. സിസ്റ്റർ റോസ് പോൾ CMC [email protected] / 708-971-5419


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.