അടുത്തറിഞ്ഞു പോരേ ഫ്രഞ്ച് ഫ്രൈ കഴിക്കുന്നത്...

അടുത്തറിഞ്ഞു പോരേ ഫ്രഞ്ച് ഫ്രൈ കഴിക്കുന്നത്...

കൊച്ചി: എളുപ്പത്തില്‍ തയ്യാറാക്കി ലഭ്യമാകുന്ന ഒരു ഉപ്പേരി വിഭവമാണ് ഫ്രഞ്ച് ഫ്രൈ. എന്നാല്‍, ഫ്രഞ്ച് ഫ്രൈ പോലുള്ള വറുത്ത ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നവര്‍ക്ക് ഉത്കണ്ഠയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലൂടെ കടന്നുപോകാനുള്ള സാധ്യത 12 ശതമാനം കൂടുതലാണെന്നും വറുത്ത ഭക്ഷണം കഴിക്കാത്തവരേക്കാള്‍ വിഷാദരോഗത്തിനുള്ള സാധ്യത ഏഴു ശതമാനം കൂടുതലുണ്ടെന്നും ഗവേഷണം.

ഇന്നത്തെ ജീവിത രീതിക്കനുസരിച്ചു വരുന്ന കാലികമായ മാറ്റങ്ങള്‍ ഭക്ഷണക്രമത്തിലും ഉണ്ടാവുന്നു. അതുകൊണ്ടുതന്നെ ചില ഭക്ഷണരീതികള്‍ നാം ശീലിക്കുമ്പോള്‍ അതിന്റേതായ ആരോഗ്യ പ്രശ്‌നങ്ങളും നമുക്കുണ്ടാവുന്നു. നമ്മുടെ രാജ്യത്തെ കാലാവസ്ഥയ്ക്കനുസൃതമായ ഭക്ഷണരീതികള്‍ നാം ശീലമാക്കേണ്ടിയിരിക്കുന്നു.

കൊഴുപ്പുള്ള, അന്നജം അടങ്ങിയ ഫ്രഞ്ച് ഫ്രൈസ് പലര്‍ക്കും ഇഷ്ടമുള്ള ഭക്ഷണമാണ്. എന്നാല്‍ ഗവേഷകര്‍ പറയുന്നതനുസരിച്ച്, ഫ്രഞ്ച് ഫ്രൈസ് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍, പ്രത്യേകിച്ച് വറുത്ത ഉരുളക്കിഴങ്ങ് പതിവായി കഴിക്കുന്നത് വിഷാദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുമെന്ന് ചൈനയിലെ ഹാങ്ഷൂവിലെ ഗവേഷകര്‍ പറയുന്നു.

ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെ?

വറുത്ത ഉരുളക്കിഴങ്ങ്, ഉരുളക്കിഴങ്ങ് ചിപ്സ്, ഫ്രഞ്ച് ഫ്രൈസ് എന്നിവ കഴിക്കുന്നത് ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകും. ആരോഗ്യമുള്ള നമ്മുടെ കുഞ്ഞുങ്ങളെ അനാരോഗ്യരാക്കി മാറ്റണോയെന്ന് നാം തന്നെ ചിന്തിക്കുക. കൂടാതെ, പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മറ്റ് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും വറുത്ത ഭക്ഷണം നയിച്ചേക്കാം. വറുത്ത ഭക്ഷണ ഉപഭോഗം മാനസിക ആരോഗ്യത്തെ പോലും ബാധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.