ദുബായ്: എമിറേറ്റില്‍ രണ്ട് പുതിയ ഉപഭോക്തൃസേവനകേന്ദ്രങ്ങള്‍ ആരംഭിച്ച് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. യുഎഇയുടെ ഡിജിറ്റല്‍ സർക്കാർ പദ്ധതിക്ക് അനുസൃതമായാണ് പുതിയ സേവനകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുളളത്. അല്‍ മനാറയിലും അല്‍ കിഫാഫിലുമാണ് പുതിയ കേന്ദ്രങ്ങള്‍ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
മനുഷ്യ ഇടപെടല്‍ കുറച്ച് സ്മാർട് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് രണ്ട് കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. ഉപഭോക്തൃസേവനം മികച്ചതാക്കുന്നതിന് ആർടിഎയുടെ പ്രവർത്തനങ്ങള്‍ തുടരുകയാണ്, ഒപ്പം സ്മാർട് ചാനലുകളിലേക്കുളള മാറ്റവും, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ഡയറക്ടർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനുമായ മാതർ അല്‍ തായർ പറഞ്ഞു. ദുബായ് സർക്കാരിന്‍റെ 360 സേവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്മാർട് സംവിധാനങ്ങളിലേക്ക് ഉപഭോക്തൃസേവനകേന്ദ്രങ്ങള്‍ മാറുന്നത്. ഈ വർഷം പകുതിയാകുമ്പോഴേക്കും അല്‍ തവാറിലെ ഉപഭോക്തൃതസേവനകേന്ദ്രവും സ്മാർട് കേന്ദ്രമാക്കും. 2024 ആകുമ്പോഴേക്കും ഉം റമൂലിലേയും 2025 ഓടെ ദേര, അല്‍ ബർഷ എന്നിവിടങ്ങളിലെയും കേന്ദ്രങ്ങള്‍ പൂർണമായും സ്മാർട് കേന്ദ്രങ്ങളാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌മാർട്ട് കിയോസ്‌ക്കുകൾ, വെബ്‌സൈറ്റ്, സ്‌മാർട്ട് ആപ്പുകൾ, സർവീസ് കൺസൾട്ടന്‍റുകള്‍, വീഡിയോ ചാറ്റ് തുടങ്ങിയ സേവനങ്ങള്‍ അല്‍ മനാരയില്‍ ലഭ്യമാകും. സേവനങ്ങള്‍ 72 ല്‍ നിന്ന് 239 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.