സ്വര്‍ണ സ്വപ്നയ്ക്ക് പിന്നാലെ സോളാര്‍ സരിതയും; സര്‍ക്കാരിന് ശനിദശ മാറുന്നില്ല

സ്വര്‍ണ സ്വപ്നയ്ക്ക് പിന്നാലെ സോളാര്‍ സരിതയും; സര്‍ക്കാരിന് ശനിദശ മാറുന്നില്ല

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകാരി സ്വപ്‌നയുണ്ടാക്കിയ തലവേദനയില്‍ പുളയുന്ന സര്‍ക്കാരിനും ഇടതുമുന്നണിക്കും മറ്റൊരു പൊല്ലാപ്പുമായി സോളാര്‍ തട്ടിപ്പുകാരി സരിത എസ്.നായര്‍. കെടിഡിസിയിലും ബിവറേജസ് കോര്‍പറേഷനിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കോഴ വാങ്ങി വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയ സരിതയുടെ തട്ടിപ്പുകള്‍ മുഴുവന്‍ പുറത്തു വന്നാല്‍ സര്‍ക്കാരിലെ പല പ്രമുഖരും വെട്ടിലാകും.

ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ നടത്തിയതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം സരിതയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. വൈകാതെ സരിതയെ ചോദ്യം ചെയ്യുമ്പോള്‍ ജോലി തട്ടിപ്പിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ വെളിപ്പെടുത്തിയാല്‍ പല പ്രമുഖര്‍ക്കും ജയിലിലേക്കുള്ള വഴി തുറക്കപ്പെടും.

ബവ്‌കോയിലും കെടിഡിസിയിലും സരിതയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണു പരാതിക്കാരുടെ മൊഴികളില്‍നിന്നു വ്യക്തമാകുന്നത്. തട്ടിപ്പിനു വിധേയരായവരില്‍ ഭൂരിഭാഗവും ഡിവൈഎഫ്‌ഐക്കാരാണ്. പ്രതികളെ സംരക്ഷിക്കുന്നതിനു പാര്‍ട്ടിക്കുള്ളിലും നേതാക്കള്‍ക്കു മറുപടി പറയേണ്ടിവരും. സംസ്ഥാനത്തെ ഒരു പ്രധാനപ്പെട്ട കമ്മിഷനില്‍ കെ.എസ്.യു മുന്‍ നേതാവിനെ അംഗമായി നിയമിച്ചത് സരിതയുടെ ശുപാര്‍ശ പ്രകാരമാണെന്ന ആരോപണം സിപിഎമ്മില്‍ നിലനില്‍ക്കുന്നുണ്ട്.

സ്വര്‍ണക്കടത്തു കേസില്‍ നിന്നും ക്ലീനായി എസ്‌കേപ്പ് ചെയ്തു നിന്ന സിപിഐയെയും സരിത പിടികൂടി. സിപിഐ നേതാവ് ടി.രതീഷാണു ജോലി തട്ടിപ്പുകേസിലെ ഒന്നാംപ്രതി. സരിത രണ്ടാം പ്രതിയും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ഷാജു പാലിയോട് മൂന്നാം പ്രതിയുമാണ്.

രതീഷും ഷാജുവും യുവാക്കളെ കണ്ടു ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങിയെങ്കില്‍ നിയമന ഉത്തരവുകള്‍ തയാറാക്കുന്നതിനും പണം തിരികെ ചോദിച്ചവരെ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയെന്ന് പറഞ്ഞ് വിളിച്ചതും സരിതയെന്നാണ് പൊലീസിനു ലഭിച്ചിച്ച വിവരം. കഴിഞ്ഞ നവംബര്‍ ആറിനാണ് തട്ടിപ്പ് സംബന്ധിച്ച് നെയ്യാറ്റിന്‍കര പൊലീസിനു പരാതി ലഭിക്കുന്നത്. 2018 ഡിസംബറിലാണു തട്ടിപ്പിന് തുടക്കമിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.