അബുജ: തെക്കുകിഴക്കന്‍ നൈജീരിയയില്‍ ബോക്കോ ഹറാം തീവ്രവാദികള്‍ 27 പേരെ ക്രൂരമായി കൊലപ്പെടുത്തി. ശനിയാഴ്ച വൈകുന്നേരം ഡിഫ മേഖലയിലെ ടൊമൂര്‍ ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ മറ്റ് നിരവധി പേര്‍ക്ക് പരിക്കേറ്റതായും ചിലരെ കാണാതായതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഞായറാഴ്ച മുനിസിപ്പല്‍, ഗ്രാമസഭ തിരഞ്ഞെടുപ്പുകള്‍ രാജ്യത്തുടനീളം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ആക്രമണം നടന്നത്. ചിലരെ വെടിവച്ചു കൊല്ലുകയും മറ്റുള്ളവരെ വീടുകള്‍ക്കുള്ളിലിട്ട് തീ കൊളുത്തുകയുമായിരുന്നു. ആയിരത്തോളം വീടുകളും പ്രധാന കമ്പോളങ്ങളും നിരവധി വാഹനങ്ങളും തീപിടുത്തത്തില്‍ നശിച്ചു.
ചാഡ് തടാകം നീന്തിക്കയറിയാണ് 70 ഓളം വരുന്ന ആക്രമണകാരികള്‍ ഗ്രാമത്തിലെത്തിയത്. മൂന്ന് മണിക്കൂര്‍ നീണ്ട ആക്രമണത്തിന്റെ തുടക്കം ഗോത്രത്തലവന്റെ വസതിക്ക് നേരെയായിരുന്നു.അദ്ദേഹം ഓടി രക്ഷപെട്ടു. ഗ്രാമത്തിന്റെ 60 ശതമാനത്തോളം പൂര്‍ണമായും നശിപ്പിക്കപ്പെട്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ബോക്കോ ഹറാം തീവ്രവാദികള്‍ രാജ്യത്തെ നിരപരാധികളെ നിരവധി തവണ ഇത്തരത്തില്‍ ക്രൂരമായി കൊന്നൊടുക്കിയിട്ടുണ്ട്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.