ആശുപത്രികളെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കും; നിയമ ഭേദഗതി വേഗത്തിലാക്കാന്‍ സര്‍ക്കാര്‍

ആശുപത്രികളെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കും; നിയമ ഭേദഗതി വേഗത്തിലാക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമ ഭേദഗതി വേഗത്തിലാക്കാന്‍ സര്‍ക്കാര്‍. 2012 ലെ ആശുപത്രി സംരക്ഷണ നിയമത്തില്‍ ഭേദഗതി കെണ്ടുവന്ന് കൂടുതല്‍ ശക്തിപ്പെടുത്തനാണ് തീരുമാനം. ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ഡോക്ടര്‍മാര്‍ ഉന്നയിച്ചിട്ടുള്ളത്.

ഡോ. വന്ദനയുടെ ദാരുണാന്ത്യത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമത്തിലെ പോരായ്മകള്‍ വലിയ ചര്‍ച്ചയായിരുന്നു. നിയമനിര്‍മാണം വേഗത്തിലാക്കണമെന്ന് ഗണേഷ് കുമാര്‍ എംഎല്‍എയും ആരോഗ്യ പ്രവര്‍ത്തകരുടെ സംഘടനകളും ആവശ്യപ്പെട്ടു.

2012 ലെ 'കേരള ആരോഗ്യരക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും-അക്രമവും സ്വത്തിനുള്ള നാശവും തടയല്‍' നിയമമാണ് നിലവിലുള്ളത്. ഇതില്‍ നിരവധി പോരായ്മകളുണ്ടെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് നിയമം ഭേദഗതി ചെയ്യാനാണ് തീരുമാനം.

ആരോഗ്യ മേഖലയിലെ സംഘടനകളുമായി ഇതുമായി ബന്ധപ്പെട്ട് ആദ്യഘട്ട ചര്‍ച്ച നടത്തി. നിയമവകുപ്പിന്റെ നിര്‍ദേശം കൂടി ചേര്‍ത്ത് ഉടന്‍ കരട് പ്രസിദ്ധീകരിക്കും. പൊതുജനങ്ങളുടെയും അഭിപ്രായം തേടും. വേഗത്തില്‍ നിയമ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് ഇറക്കാനാണ് തീരുമാനം.

എല്ലാ ആരോഗ്യ കേന്ദ്രങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പരിഗണിക്കണം, ആശുപത്രി ആക്രമണങ്ങളില്‍ ഒരു മണിക്കൂറിനകം എഫ്‌ഐആര്‍ തയാറാക്കി ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം, പ്രത്യേക കോടതിയുടെ മേല്‍നോട്ടത്തില്‍ കുറ്റവിചാരണ നടത്തി ഒരു വര്‍ഷത്തിനകം ശിക്ഷാവിധി പ്രഖ്യാപിക്കണം, ശിക്ഷാ കാലയളവിലും പിഴയും വര്‍ധിപ്പിക്കണം, വീഴ്ച വരുത്തുന്ന പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം തുടങ്ങിയവയാണ് ഡോക്ടര്‍മാരുടെ സംഘടന മുന്നോട്ട് വച്ച ആവശ്യങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.