ഫിലീപ്പീന്‍ സ്വദേശികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി നി‍ർത്തിവച്ച് കുവൈറ്റ്

ഫിലീപ്പീന്‍ സ്വദേശികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി നി‍ർത്തിവച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: ഫിലീപ്പീന്‍ സ്വദേശികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി കുവൈറ്റ് നി‍ർത്തിവച്ചു. ഉടമ്പടി പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തൊഴില്‍ പ്രവേശന വിസകള്‍ നല‍്കുന്നതാണ് താല്‍ക്കാലികമായി നിർത്തിവച്ചിട്ടുളളത്.

ഫിലിപ്പീന്‍ തൊഴിലാളികള്‍ക്കുളള വിസകള്‍ നിർത്തിവയ്ക്കുന്നതായി കുവൈറ്റിന്‍റെ പ്രഥമ ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ തലാല്‍ അല്‍ ഖാലിദാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തൊഴിൽ കരാറിലെ വ്യവസ്ഥകൾ ഫിലിപ്പീൻസ് പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

ഏകദേശം 2,68,000 ഫിലീപ്പിന്‍ സ്വദേശികള്‍ കുവൈറ്റില്‍ തൊഴിലെടുക്കുന്നുണ്ട്. 2022 ൽ മാത്രം ഫിലിപ്പിനോ തൊഴിലാളികൾക്കെതിരെ 24,000 ലധികം നിയമലംഘനങ്ങളും ദുരുപയോഗങ്ങളും ഉണ്ടായിട്ടുണ്ടെന്ന് കുടിയേറ്റ തൊഴിലാളികളുടെ വകുപ്പിന്‍റെ കണക്കുകൾ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.