സിഡ്നി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനു പിന്നാലെ ഓസ്‌ട്രേലിയയിലെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം നടത്തി പാക്കിസ്ഥാനികൾ. നിരവധി ജനങ്ങൾ പ്രതിഷേധത്തിനായി ഒത്തുകൂടി. ഞാൻ ഒരു രാഷ്ട്രീയ വ്യക്തിയായിരുന്നില്ല, പക്ഷേ പാകിസ്ഥാനിൽ സംഭവിച്ചത് അനീതിയാണ്. ഇമ്രാൻ ഖാന്റെ അറസ്റ്റ്, പിടിഐ പ്രവർത്തകരെ അടിച്ചമർത്തൽ, മാധ്യമങ്ങളെ തടഞ്ഞത്, ഇതെല്ലാം വളരെ അന്യായമാണെന്ന് ഞാൻ കരുതുന്നെന്ന് മെൽബൺ ആസ്ഥാനമായുള്ള ആയിഷ ബക്സ് പറഞ്ഞു.
ഈ ഭീകരതയ്ക്ക് പിന്നിൽ ഒരു സൈനികൻ ഉണ്ട്. തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്ന് ഇമ്രാൻ ഖാൻ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. തന്നെ കൊല്ലാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ ഒരു മുതിർന്ന ഉദ്യോഗസ്ഥനാണെന്ന് അദ്ദേഹം പറഞ്ഞതിനാലും അറസ്റ്റിന് പിന്നൽ പിന്നിൽ സൈന്യമാണെന്ന് ഉറപ്പാണ്.
രാജ്യത്തിന്റെ 76 വർഷത്തെ ചരിത്രത്തിൽ നിരവധി തവണ രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടുള്ള സൈന്യം ഖാന്റെ അവകാശങ്ങൾ നിഷേധിക്കുകയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. പാകിസ്ഥാനിൽ ദീർഘകാല തിരഞ്ഞെടുപ്പ് ഉടനെയുണ്ടാകുമെന്ന് ഉറപ്പാണ്. അന്താരാഷ്ട്ര സമൂഹത്തിന് അതിൽ വ്യക്തമായ പങ്കുണ്ട്. അറസ്റ്റിന് മുമ്പ് തന്നെ ഇമ്രാൻ ഖാനെ അധികാരത്തിൽ നിന്ന് നീക്കിയത് ദുസൂചനയാണെന്ന് മെൽബണിൽ പ്രതിഷേധം സംഘടിപ്പിക്കാൻ സഹായിച്ച പാകിസ്ഥാൻ കമ്മ്യൂണിറ്റി അംഗം കിരൺ വാലി പറഞ്ഞു.
ഇമ്രാൻ ഖാൻ കസ്റ്റഡിയിൽ കൊല്ലപ്പെടുമെന്ന ഭയത്തിനിടയിൽ ഓബർണിൽ നടന്ന പ്രകടനങ്ങളിൽ താൻ പങ്കെടുത്തിരുന്നു. പാകിസ്ഥാൻ യുവാക്കൾ വളരെ വിദ്യാസമ്പന്നരാണ്. അവിടെ നടക്കുന്നത് എന്താണെന്ന് ക്രിത്യമായി അവർക്കറിയാം. ഒരു പ്രത്യേക സ്ഥാപനം മുഴുവൻ അധികാരവും പിടിച്ചെടുത്ത് തീരുമാനങ്ങൾ എടുക്കുന്നുകയാണെന്ന് അവർക്കറിയാം. ഏറെ വർഷങ്ങൾക്ക് ശേഷം ഞങ്ങൾക്ക് ഒരു നേതാവിനെ ലഭിച്ചിരുന്നു പക്ഷെ അവർ അദ്ദേഹത്തെ തെറ്റായ ആരോപണങ്ങളുടെ പേരിൽ പിടികൂടിയെന്ന് സിഡ്‌നി ആസ്ഥാനമായുള്ള പ്രതിഷേധത്തിന്റെ നേതാവ് അസിം മുംതാസ് പറഞ്ഞു.
അറസ്റ്റിന് പിന്നിൽ ഭൂമി ഇടപാട്
ഇസ്ലാമാബാദ് ഹൈക്കോടതിക്കുള്ളിൽ വെച്ചാണ് അർധസൈനിക വിഭാഗമായ പാക് റേയ്ഞ്ചേഴ്സ് ഇമ്രാനെ കസ്റ്റഡിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. അഴിമതിക്കേസിലാണ് നടപടി. നാടകീയ രംഗങ്ങൾക്കാണ് ഇസ്ലാമാബാദിലെ കോടതി പരിസരം സാക്ഷ്യം വഹിച്ചത്. അഴിമതിക്കേസിൽ ഹാജരാകാനായി വൻ വാഹനവ്യൂഹവുമായി ഉച്ച തിരിഞ്ഞ് ഇമ്രാൻ കോടതിയിലേക്ക് പുറപ്പെട്ടു. കോടതി മുറിയിലേക്കെത്തിയ ഇമ്രാനെ അവിടെ നിന്ന് പാക് റെയ്ഞ്ചേഴ്സ് കസ്റ്റഡിയിലെടുത്തു.
പിന്നാലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് നിന്ന് ലഭിച്ച സമ്മാനങ്ങൾ വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ചെന്ന കേസും റിയൽ എസ്റ്റേറ്റ് അഴിമതിയിടപാടുകളും ഉൾപ്പെടെ അറുപതിലേറെ കേസുകൾ അധികാരത്തിൽ നിന്ന് പുറത്ത് പോയതിന് പിന്നാലെ ഇമ്രാനെതിരെ ചുമത്തിയിരുന്നു. തനിക്കെതിരെ പട്ടാളം ഗൂഡാലോചന നടത്തുന്നുവെന്ന് ഇമ്രാൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26