വനിതാ സുഹൃത്തിനെ കോക്ക്പിറ്റില്‍ കയറ്റി: പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തു; എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം പിഴ

വനിതാ സുഹൃത്തിനെ കോക്ക്പിറ്റില്‍ കയറ്റി: പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തു; എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം പിഴ

ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ പ്രവേശിക്കാനും തങ്ങാനും അനുവദിച്ച എയര്‍ ഇന്ത്യ പൈലറ്റിനെ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. എയര്‍ലൈന്‍സിന് 30 ലക്ഷം രൂപ പിഴ ഡിജിസിഎ ചുമത്തുകയും ചെയ്തു.

വിമാനത്തിന്റെ ഉത്തരവാദിത്വമുള്ള പൈലറ്റ് ഡിജിസിഎ ചട്ടങ്ങള്‍ ലംഘിച്ച് യാത്രക്കാരിയെ കോക്പിറ്റില്‍ കയറ്റാന്‍ പാടില്ലായിരുന്നതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പറഞ്ഞു.

ഇത് സുരക്ഷാ ലംഘനം ആയിരുന്നിട്ടും എയര്‍ ഇന്ത്യ വേഗത്തിലുള്ള തിരുത്തല്‍ നടപടി സ്വീകരിച്ചില്ലെന്ന് റെഗുലേറ്റര്‍ കുറ്റപ്പെടുത്തി. എയര്‍ക്രാഫ്റ്റ് റൂള്‍സ് 1937 പ്രകാരം നിക്ഷിപ്തമായ അധികാരം ദുരുപയോഗം ചെയ്തതിനാണ് എയര്‍ ഇന്ത്യയ്ക്ക് മുപ്പത് ലക്ഷം രൂപ പിഴ ചുമത്തിയത്. പൈലറ്റിന്റെ വനിതാ സുഹൃത്ത് കോക്പിറ്റില്‍ കയറിയത് തടയാത്തതിന് കോ പൈലറ്റിന് രേഖാ മൂലം മുന്നറിയിപ്പും നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.