പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

കൊച്ചി: പറവൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം. വടക്കൻ പറവൂർ മന്നം സ്വദേശി അഭിനവ് (12), തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ശ്രീരാഗ് (12) പല്ലം തുരുത്ത് സ്വദേശി ശ്രീവേദ (10) എന്നീ കുട്ടികൾക്കാണ് ജീവൻ നഷ്ടമായത്. പല്ലൻതുരുത്തിൽ മുസ്‌രിസ് പൈതൃക ബോട്ട് ജെട്ടിക്ക് സമീപത്താണ് കുട്ടികളെ കാണാതായത്. മുങ്ങൽ വിദഗ്ധരുടെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഉച്ചയ്ക്ക് ശേഷം കുളിക്കാനെത്തിയതായിരുന്നു കുട്ടികൾ. ഇവരുടെ സൈക്കിളും തുണികളും പുഴയുടെ ഓരത്ത് ഇരിക്കുന്നത് കണ്ട് നാട്ടുകാർ കുട്ടികളെ തിരയുകയായിരുന്നു. ഏറെ വൈകിയിട്ടും കുട്ടികളെ കാണാതായപ്പോഴാണ് കുട്ടികളെ പുഴയിൽ കാണാതായ വിവരം വീട്ടുകാരും അറിയുന്നത്.

നാട്ടുകാരും ഫയ‍ർഫോഴ്സും ചേ‍ർന്ന് നടത്തിയ തിരച്ചിലിൽ ഏഴു മണിയോടെ ശ്രീവേദയുടെ മൃതദേഹം കണ്ടെത്തുകയും 11 മണി ആയപ്പോഴേക്കും മറ്റു രണ്ടുപേരുടെ മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു. നാലും അഞ്ചും ക്ലാസിൽ പഠിക്കുന്ന കുട്ടികളാണ് മരിച്ചത്. അവധിക്കാലം ആഘോഷിക്കാൻ ബന്ധുവീട്ടിൽ എത്തിയതായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.