കർണാടക ഡിജിപി പ്രവീൺ സൂദ് പുതിയ സിബിഐ ഡയറക്ടർ

കർണാടക ഡിജിപി പ്രവീൺ സൂദ് പുതിയ സിബിഐ ഡയറക്ടർ

ന്യൂഡൽഹി: കർണ്ണാടക ഡിജിപി പ്രവീൺ സൂദിനെ സിബിഐ ഡയറക്ടറായി നിയമിച്ചു. സിബിഐ ഡയറക്ടറായ സുബോധ് കുമാർ ജയ്‌സ്വാളിന്റെ കാലാവധി മെയ് 25ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. അടുത്ത രണ്ട് വർഷത്തേക്കാണ് പ്രവീൺ സൂദിനെ സിബിഐ ഡയറക്ടറായി നിയമിച്ചത്.

പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോകസഭാ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല കമ്മറ്റിയുടേതാണ് തീരുമാനം. പ്രവീൺ സൂദിനു പുറമേ മധ്യപ്രദേശ് ഡിജിപി സുധിർ സക്‌സേന, താജ് ഹാസൻ എന്നിവരും ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിരുന്നു. ഇരുവരെയും പിന്തള്ളിയാണ് സൂദിനെ സിബിഐ ഡയറക്ടറായി നിയമിച്ചത്.

കർണാടക കേഡറിൽ നിന്നുള്ള 1986 ബാച്ച് ഐപിഎസ് ഓഫീസറായ പ്രവീൺ സൂദ്, നിലവിലെ ചീഫ് സുബോധ് കുമാർ ജയ്സ്വാളിൽ നിന്ന് ചുമതലയൊഴിഞ്ഞ ശേഷം ചുമതലയേൽക്കും. സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് ഉന്നതതല സമിതി മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ഷോർട്ട്ലിസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സൂദിന്റെ നിയമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.