മാണി സി കാപ്പന്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയേക്കും

മാണി സി കാപ്പന്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയേക്കും

കോട്ടയം: പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ എന്‍സിപി നേതാവും പാലാ എംഎല്‍എയുമായ മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിടാനുള്ള സാധ്യതയേറി. പല തവണ തോറ്റതിനു ശേഷം പിടിച്ചെടുത്ത പാലാ മണ്ഡലം ജോസ് കെ മാണിക്ക് വിട്ടു നല്‍കേണ്ടി വരുന്നതാണ് കാപ്പനെ മാറി ചിന്തിപ്പിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ മുന്നണിയില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന പരാതിയുമായി മാണി സി കാപ്പന്‍ രംഗത്ത് എത്തിയതോടെ മുന്നണി മാറ്റ ചര്‍ച്ചകള്‍ വീണ്ടും സജീവമായി. ഇടതു മുന്നണി വിട്ടാല്‍ ഒന്നുകില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായോ അല്ലെങ്കില്‍ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായോ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ മല്‍സരിക്കാനുള്ള സാധ്യതയുമുണ്ട്.

ഇപ്പോള്‍ പാലാ തന്റെ സിറ്റിംഗ് സീറ്റാണന്നും വിട്ടു കൊടുക്കാനാവില്ലെന്നുമാണ് കാപ്പന്റെ നിലപാട്. എന്നാല്‍ പാലാ സീറ്റ് കീട്ടാതെ ഏത് സീറ്റ് കിട്ടിയിട്ടും കാര്യമില്ല എന്നതാണ് ജോസ് കെ മാണി മുന്നണി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസിന് തന്നെ പാലാ സീറ്റ് കൊടുക്കുന്നതാണ് സിപിഎമ്മിനും താല്‍പര്യം. കേരളാ കോണ്‍ഗ്രസിന്റെ മുന്നണി മാറ്റ ചര്‍ച്ചകള്‍ക്കിടെ ജോസ് കെ മാണി മുന്നോട്ടു വച്ച പ്രധാന ഡിമാന്റും പാലാ സീറ്റായിരുന്നു.

ഇതിന്റെ പേരില്‍ മാണി സി കാപ്പന്‍ മാറിയാലും എന്‍സിപി ഒന്നടങ്കം മുന്നണി വിട്ടേക്കില്ലെന്ന പ്രതീക്ഷയും ഇടത് നേതാക്കള്‍ക്കുണ്ട്. എന്നാല്‍ മുന്നണി മാറ്റത്തെ അനുകൂലിക്കുന്നവരും എതില്‍ക്കുന്നവരും എന്‍സിപിയിലുണ്ട്. ദേശീയ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് കോണ്‍ഗ്രസുമായി സഹകരിക്കുകയാണ് വേണ്ടതെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ കേരളത്തില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പാണ് നോക്കേണ്ടതെന്നും മുന്നണി മാറ്റത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും എതിര്‍ഭാഗം വാദിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.