ഇംഫാല്‍: മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങും മറ്റ് നാലു മന്ത്രിമാരും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും സന്ദര്‍ശിക്കാന്‍ ഡല്‍ഹിയിലെത്തി. മുഖ്യമന്ത്രിക്കൊപ്പം കാബിനറ്റ് മന്ത്രിമാരായ ബിശ്വജിത്ത്, വൈ.ഖേംചന്ദ്, കെ.ഗോവിന്ദാസ്, പ്രശാന്തയും മണിപ്പൂര്‍ ബിജെപി അധ്യക്ഷ എ.ശാരദാദേവിയും സംഘത്തിലുണ്ടായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അക്രമത്തില്‍ നടുങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. സംസ്ഥാനത്തെ തീവ്രവാദ സംഘടനകളുമായുള്ള സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍ (എസ്ഒഒ) വിഷയവും ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
മെയ്തികളും ആദിവാസികളും തമ്മിലുള്ള സമീപകാല അക്രമാസക്തമായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മണിപ്പൂരിലെ ചിന്‍-കുക്കി-മിസോ-സോമി ഗ്രൂപ്പില്‍പ്പെട്ട 10 ആദിവാസി എംഎല്‍എമാര്‍ തങ്ങളുടെ പ്രദേശത്തിന് 'പ്രത്യേക ഭരണം' വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനം.
ഇക്കഴിഞ്ഞ മേയ് മൂന്നിന് 10 മലയോര ജില്ലകളിലെ പട്ടികവര്‍ഗ (എസ്ടി) പദവി ആവശ്യപ്പെട്ട് മെയ്‌തേയ് സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വടക്ക് കിഴക്കന്‍ സംസ്ഥാനത്ത് സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.
വടക്കുകിഴക്കന്‍ സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ വംശീയ കലാപത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും 231 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി. പ്രദേശത്ത് 1,700 വീടുകള്‍ കത്തിച്ചതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.