അബുദബി: മഞ്ഞുകാഴ്ചകള്‍ ആസ്വദിക്കാന്‍ ആഗ്രഹമുളളവർക്ക് ഇനി അബുദബിയിലേക്ക് പോകാം.ലോകത്തെ ഏറ്റവും വലിയ സ്നോപാർക്ക് ജൂണ്‍ 8 ന് അബുദബി റീം മാളില്‍ തുറക്കും.
കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാനാകുന്ന രീതിയിലാണ് സ്നോപാർക്ക് ഒരുക്കിയിരിക്കുന്നത്. അൽ ഫർവാനിയ പ്രോപ്പർട്ടി ഡവലപേഴ്സ്, മാജിദ് അൽ ഫുതൈം വെഞ്ചേഴ്സ്, തിങ്ക് വെൽ തുടങ്ങിയവരാണ് സ്നോപാർക്കിന് പിന്നില്‍ പ്രവർത്തിക്കുന്നത്.
താഴ്വരകളും മഞ്ഞുപർവ്വതങ്ങളുമെല്ലാം സ്നോപാർക്കില്‍ ഒരുക്കിയിട്ടുണ്ട്. 120 കോടി ഡോളർ ചെലവില്‍ 1.25 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തില്‍ വിവിധ സോണുകളാക്കി തിരിച്ചാണ് സ്നോപാർക്ക് നിർമ്മിച്ചിരിക്കുന്നത്. -2 ഡിഗ്രി സെല്‍ഷ്യസാണ് താപനില. രണ്ട് ഭീമാകാര റൈഡുകളും സ്നോപാർക്കില്‍ സന്ദർശകരെ രസിപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.