കൊല്‍ക്കത്ത: വിശാല പ്രതിപക്ഷം ഐക്യപ്പെടുന്നതിനായി കോണ്‍ഗ്രസിന് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. ഇതാദ്യമായാണ് മമത കോണ്‍ഗ്രസിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്നത്.
കോണ്‍ഗ്രസിന് ശക്തിയുള്ള ഇടങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കും. അവരുടെ ശക്തികേന്ദ്രങ്ങളില്‍ അവര്‍ പോരാട്ടം നടത്തട്ടെ. പക്ഷേ അവരും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണയ്ക്കണം'' മമത പറഞ്ഞു.
സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തി കേന്ദ്രങ്ങളില്‍ അവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നും മമത കൂട്ടിച്ചേര്‍ത്തു. ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കിയതിന് കര്‍ണാടകയിലെ ജനങ്ങളെ മമത അഭിനന്ദിച്ചിരുന്നു.
കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വിജയത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കുള്ള സാധ്യതകളാണ് തെളിയുന്നതിന്റെ സൂചനയായാണ് മമതയുടെ പ്രസ്താവനയെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.