ഡോക്ടര്‍ വന്ദന കൊലക്കേസ്: സന്ദീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്

ഡോക്ടര്‍ വന്ദന കൊലക്കേസ്: സന്ദീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കുക. പ്രതി സന്ദീപിനെ അഞ്ച്ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

പ്രതിക്കു വേണ്ടി പൊലീസ് കഴിഞ്ഞ ദിവസം പ്രൊഡക്ഷന്‍ വാറണ്ടിന് കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ നേരിട്ടു ഹാജരാക്കാന്‍ കൊട്ടാരക്കര കോടതി നിര്‍ദേശം നല്‍കിയത്. കോടതിയുടെ നിര്‍ദേശ പ്രകാരം സന്ദീപിന്റെ രക്ത സാംപിള്‍ പരിശോധനയ്ക്കായി ഫൊറന്‍സിക് ലാബിലേക്ക് അയച്ചു.

അതിനിടെ വന്ദനയ്ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസ സമരം തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറിന്റെ നേതൃത്വത്തിലാണ് സമരം.

ഡോ. വന്ദനയുടെ വീട്ടില്‍ നടത്തിയ കരച്ചില്‍ നാടകമല്ലെങ്കില്‍ രാജിവെച്ചൊഴിയാന്‍ ആരോഗ്യ മന്ത്രി തയ്യാറാകണമെന്ന് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.