സമൂഹത്തിനു നന്മ ചെയ്യാന്‍ ലഭിക്കുന്ന അസുലഭ അവസരമാണ് സിവില്‍ സര്‍വീസ്: മാര്‍ ജോസഫ് പെരുന്തോട്ടം

സമൂഹത്തിനു നന്മ ചെയ്യാന്‍ ലഭിക്കുന്ന അസുലഭ അവസരമാണ് സിവില്‍ സര്‍വീസ്: മാര്‍ ജോസഫ് പെരുന്തോട്ടം

തിരുവനന്തപുരം: സമൂഹത്തിനു നന്മ ചെയ്യാന്‍ ലഭിക്കുന്ന അസുലഭ അവസരമാണ് സിവില്‍ സര്‍വീസിലൂടെ ലഭിക്കുന്നതെന്ന് ചങ്ങനാശേരി അതിരൂപത മെത്രാന്‍ മാര്‍ ജോസഫ് പെരുന്തോട്ടം. സിവില്‍ സര്‍വീസ് അക്കാദമി പാലായുടെ നവീകരിച്ച തിരുവനന്തപുരം ലൂര്‍ദ് കാമ്പസിന്റെയും 2023-24 അധ്യയന വര്‍ഷത്തിന്റെയും ഉദ്ഘാടനം ലൂര്‍ദ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിവില്‍ സര്‍വീസ് രാഷ്ട്രസേവനത്തിനു ലഭിക്കുന്ന വലിയ അവസരമാണെന്നും രാജ്യവികസനത്തിനു ചുക്കാന്‍ പിടിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മെത്രാന്‍ പറഞ്ഞു. മനുഷ്യരെ സ്നേഹിക്കുകയും അവരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുകയും ചെയ്യുന്നത് വലിയ നന്മയാണ്. ആ നന്മ ചെയ്യാനുള്ള അവസരമാണ് സിവില്‍ സര്‍വീസിലൂടെ ലഭിക്കുക. സിവില്‍ സര്‍വീസില്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള എല്ലാ അനുകൂല സാഹചര്യം കാമ്പസുകളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദൈവം മനുഷ്യരെ അയച്ചിരിക്കുന്നതു ലോകത്തിനു നന്മ പകരുന്നതിനാണെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസ് പറഞ്ഞു. സമൂഹത്തില്‍ നിരവധി അവസരങ്ങളുണ്ടെന്നും നല്ല രീതിയില്‍ ഉപയോഗിച്ചു മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.

പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ട്രസ്റ്റിയും മാനേജരുമായ മോണ്‍.സെബാസ്റ്റിയയന്‍ വേദാനന്ദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ടി.കെ. ജോസ് ക്ലാസ് നയിച്ചു. സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് പാലാ തിരുവനന്തപുരം ലൂര്‍ദ് കാമ്പസ് റസിഡന്റ് മാനേജര്‍ ഫാ.ജോസഫ് കൈതപ്പറമ്പില്‍, സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് പാലാ വൈസ് പ്രിന്‍സിപ്പല്‍ ഡോ.ബേബി തോമസ്, ലൂര്‍ദ് സെന്റര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജെ.നിക്കോളാസ്, സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് പാലാ പ്രിന്‍സിപ്പല്‍ ഡോ.വി.വി. ജോര്‍ജ്കുട്ടി എന്നിവര്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.